News

മാഡ്രിഡിസ്റ്റുകളെ കണ്ണീരണിയിച്ച് റോണോ റയൽ വിട്ടു; ചേക്കേറുന്നത് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക്; അവസാനിപ്പിക്കുന്നത് 10 വർഷത്തെ റയൽ ബന്ധം; സാന്റിയാഗോ ബെർണബ്യൂവിനെ കോരിത്തരിപ്പിച്ച ഫുട്‌ബോൾ ഇന്ദ്രജാലം ഇനി ടൂറിൻകാർക്ക് സ്വന്തം; എൽ ക്ലാസ്‌കോയിലെ മെസി റൊണാൾഡോ പോരാട്ടം ഇനി ചരിത്രം; സൂപ്പർ താരത്തിന്റെ മടക്കം സ്പാനിഷ് ലീഗിന്റെ പകിട്ട് നഷ്ടപ്പെടുത്തുമോ ?

മാഡ്രിഡ്:അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടു. ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്കാണ് സാന്റിയാഗോ ബെർണബ്യബവിനോട് ഗുഡ് ബൈ പറഞ്ഞ് റോണോ ചേക്കേറുന്നത്. നാല് വർഷത്തേക്ക് ാണ് താരം കരാർ ഒപ്പിട്ടിരിക്കുന്നത്. 100 മില്ല്യൺ യൂറോ ഏകദേശം 805 കോടി രൂപയ്ക്കാണ് കർ്ര ഒപ്പിച്ചത്. ലോകകപ്പിൽ നിന്നും പോർച്ചപഗൽ പുറത്തായതിന് പിന്നാലെയാണ് റോണോ ക്ലബ് വിടുമെന്ന വാർത്തകൾ വന്നത്. താരത്തിന്റെ റിലീസ് ക്ലോസായി 150 മില്ലയൺ ആണ് പ്രവചിക്കപ്പെട്ടിരുന്നത്. 2009ൽ ആണ് ക്രിസ്റ്റിയാനോ മാൻഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് എത്തിയത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപ്പൂളിനെതിരെ വിജയിച്ച ശേഷം തന്നെ താരം കൂടുമാറ്റത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. എന്നാൽ യുവന്റസിലേക്ക് താരം പോകും ന്നെ അഭ്യൂഹം വന്നത് ഈ ദിവസങ്ങളിലാണ്.

292 തവണ റയൽ കുപ്പായമണിഞ്ഞ റോണോ 311 ഗോളുകളാണ് ക്ലബിനായി നേടിയത്. റയലിന്റെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനാണ് റോണോ.2022 വരെയുള്ള കരാറിൽ ഓരോ വർഷം 30 മില്ല്യൺ യൂറോ വീതം 33-കാരന് ലഭിക്കും. യുവന്റസ് പ്രസിഡന്റ് പ്രൈവറ്റ് ജെറ്റിലാണ് ഗ്രീസിലേക്കെത്തുക. കരാറുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ റൊണാൾഡോയുമായി അവസാനഘട്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.

2009-ലാണ് പോർച്ചുഗീസ് താരം റയലിലെത്തിയത്. റയലിനായി 292 മത്സരങ്ങളിൽ നിന്നായി 311 ഗോളുകൾ സ്‌കോർ ചെയ്തിട്ടുണ്ട് അദ്ദേഹം. റയലിലെ തന്റെ ഒമ്പത് വർഷത്തെ കരിയറിനിടെ ക്ലബ്ബിന്റെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. നാലു തവണ ചാമ്പ്യൻസ് ലീഗ് കിരീടവും റയലിന് നേടികൊടുത്തു.

ക്രിസ്റ്റിയാനോ റയൽ വിടുന്നതോട് കൂടി ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾക്ക് നഷ്ടമാകുന്നത് എൽ ക്ലാസിക്കോയിലെ മെസി റൊണാൾഡോ പോരാട്ടം കൂടിയാണ്. എല്ലാ സീസണിലും ലാലിഗയിൽ രണ്ട് തവണ ബാഴ്‌സയും റയലും ഏറ്റുമുട്ടുമ്പോൾ അചിന്റെ പ്രധാന ആകർഷണം മെസിയോ റോണയോ ആരാണ് മികവ് കാട്ടുക എന്നതാണ്. താരം റയൽ വിട്ടതോടെ സ്പാനിഷ് ലീഗിലെ ബാഴ്‌സ റയൽ പോരാട്ടത്തിന്റെ പകിട്ട് കുറയുമെന്നുമാണ് വിലയിരുത്തൽ. ഇറ്റലിയിൽ യുവന്റസിന് വെല്ലുവിളി ഉയർത്തുന്ന ക്ലബ്ബുകളും കുറവാമെന്നിരിക്കെ 33 കാരനായ റണോയ്ക്ക് അവിടെ വെല്ലുവിളി ഉയർത്തുന്ന താരങ്ങളുമില്ല. ഈ ലോകകപ്പിൽ മി്‌നനും ഫോമിൽ കളിച്ച റോണോയുടെ ക്ലബ് വിടാനുള്ള തീരുമാനം റയൽ ആരാധകരെ കണ്ണീരിലാഴ്‌ത്തിക്കഴിഞ്ഞു

കഴിഞ്ഞ 10 വർഷം മാഡ്രിഡിൽ കളിച്ചതാണ് തനിക്ക് ഏറ്റവും സന്തോഷം പകർന്നതെന്ന് റോണോ പറഞ്ഞിരുന്നുയ. തനിക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും താരം നന്ദി പറയുകയും ചെയ്തു.നിലവിൽ ഗ്രീസിലുള്ള റൊണാൾഡോയുമായി കൂടിക്കാഴ്ച നടത്തിയ യുവന്റസ് പ്രസിഡന്റ് ആന്ദ്രെ അഗ്നെല്ലിയാണ് കരാർ ഒപ്പിട്ടത്. പ്രതിഫലത്തുകയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡിൽ അസംതൃപ്തനാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തെ തുടർന്ന് ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് വാഗ്ദാനം ചെയ്ത പ്രതിഫലവർധന ഇതുവരെ നൽകാത്തതാണു താരത്തെ ചൊടിപ്പിച്ചത്.

ക്ലബ്ബുമായി 2021 വരെ കരാറുണ്ടായിരുന്നെങ്കിലും മെസ്സിയുടെയും നെയ്മറുടെയും തുല്യ പ്രതിഫലം തനിക്കും വേണമെന്ന ക്രിസ്റ്റ്യാനോയുടെ ആവശ്യം റയൽ തള്ളിയതോടെ അഭ്യൂഹങ്ങൾ സജീവമായിരുന്നു. ക്രിസ്റ്റ്യാനോ പോയതോടെ ഇപ്പോൾ പിഎസ്ജിയിൽ കളിക്കുന്ന ഫ്രഞ്ച് താരം കൈലൻ എംബപെയെ ടീമിലെത്തിക്കാൻ റയൽ ശ്രമം തുടങ്ങി. ബ്രസീൽ താരം നെയ്മറിനെ ബെർണബ്യൂവിലെത്തിക്കാനാണ്് ശ്രമം എന്നും റിപ്പോർട്ടുണ്ട്.

 

Read more topics:
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close