News

കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും ഭൂരിപക്ഷാഭിപ്രായം തേടണമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ; ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് വ്യക്തികള്‍ക്ക് തോന്നുന്ന രീതിയിലാവരുത്; പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമമെന്നും റോഷി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും ഭൂരിപക്ഷാഭിപ്രായം തേടണമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് വ്യക്തികള്‍ക്ക് തോന്നുന്ന രീതിയിലാവരുത്. പാര്‍ട്ടിയില്‍  വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമമെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിഭരണഘടനയിലെ അധികാരങ്ങള്‍ ഉപയോഗിച്ച് കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതൃത്വം പി.ജെ ജോസഫ് പിടിച്ചെടുത്തു. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന സമതി വിളിച്ചു കൂട്ടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ചുമതലകള്‍ തന്നില്‍ നിക്ഷിപ്തമാണന്ന് ജോസഫ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് മനസിലാക്കിയാണ് പി.ജെ ജോസഫിന്റെ നീക്കമെന്നും റോഷി അഗസ്റ്റിന്‍. രംഗത്തുവന്നിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്സ് ഭരണഘടന അനുസരിച്ച് പാര്‍ട്ടി ചെയര്‍മാനെ തെരെഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി വേണം എന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്.

അതനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. മാണിസാറിന്റെ വേര്‍പാടിന് ശേഷം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ആശാസ്യമല്ലന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗം കൂടിയായ റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.

 

Read more topics: # roshy augustine,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close