News

ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ

ഒന്നര വയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും മാതാവാണ് കൃത്യം നടത്തിയത് എന്ന് തെളിയിച്ച കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ സതീശന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് സതീശന്റെ അന്വേഷണ മികവ് തന്നെയാണ്. ശാസ്ത്രീയമായ പരിശോധനയിലൂടെയും മികച്ച കുറ്റാന്വേഷണത്തിലൂടെയും ഒന്നര വയസ്സുകാരന്റെ മാതാവാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. പഴുതടച്ചുള്ള അന്വേഷണത്തെ പറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ സതീശന്‍ മറുനാടന്‍ മലയാളിയോട് പങ്കുവയ്ക്കുന്നു.

കടല്‍ക്കരയില്‍ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി എന്ന വിവരമറിഞ്ഞാണ് തയ്യില്‍ കടപ്പുറത്തെത്തിയത്. പ്രഥമ ദൃഷ്ടിയാല്‍ ഒരു അസ്വഭാവികത തോന്നിയിരുന്നു. സംഭവം നടക്കുന്ന രാത്രിയില്‍ വീട്ടിലുണ്ടായിരുന്ന നാലു പേരെയാണ് ആദ്യം ചോദ്യം ചെയ്തത്. ശരണ്യയുടെ മാതാവോ സഹോദരനോ ആവാം കൃത്യം നിര്‍വ്വഹിച്ചത് എന്നാണ് അദ്യം കരുതിയത്. കാരണം പിതാവ് പ്രണവ് നാളുകള്‍ക്ക് ശേഷമാണ് വീട്ടിലേക്ക് എത്തിയത്. അതിനാല്‍ അയാള്‍ കൃത്യം നിര്‍വ്വഹിക്കാന്‍ സാധ്യത ഇല്ല. വിവാഹ ബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹത്തിനായി ശരണ്യക്ക് തടസം കുഞ്ഞായതിനാല്‍ വീട്ടുകാരാണോ എന്നായിരുന്നു സംശയം. എന്നാല്‍ ആ സംശയം മാറിയത് ശരണ്യയെ ചോദ്യം ചെയ്തപ്പോള്‍ വന്ന ഒരു ഫോണ്‍ കോളില്‍ കൂടിയാണ്.

ശരണ്യയെ വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് പ്രണവിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചിരുന്നത്. കുഞ്ഞിനോട് സ്നേഹമില്ല ഉപദ്രവിക്കുമായിരുന്നു എന്നൊക്കെയാണ് കൂടുതലും പറഞ്ഞത്. കൊല ചെയ്തത് ഭര്‍ത്താവ് പ്രണവാണ് എന്ന് വരുത്തി തീര്‍ക്കാനുള്ളത് പോലെ തോന്നി. ഇതിനിടയില്‍ ശരണ്യയുടെ മൊബൈലിലേക്ക് ഒരു നമ്പരില്‍ നിന്നും നിരന്തരമായി കോള്‍ വരുന്നുണ്ടായിരുന്നു.

ഏകദേശം പത്തൊന്‍പതോളം മിഫോണ്‍ മിസ്ഡ് കോള്‍ വന്നു. ഇതോടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ശരണ്യയോട് ആവശ്യപ്പെട്ടു. ഫോണ്‍ ലൗഡ് സ്പീക്കറില്‍ ഇട്ട് സംസാരിക്കാന്‍ പറഞ്ഞു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ തന്നെ എതിര്‍ വശത്തുള്ള ആള്‍ ആധികാരികതയോടെ നീ എവിടെയായിരുന്നു? എന്താ ഫോണ്‍ എടുക്കാത്തത് എന്നൊക്കെ ചോദിക്കുന്നു. പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ശരണ്യ വേഗം സംഭാഷണം അവസാനിപ്പിച്ചു.

പിന്നെയാണ് കഥയുടെ ഗതി മാറിയത്. ഫോണില്‍ സംസാരിച്ചത് ആരാണ് എന്ന ചോദ്യത്തില്‍ തനിക്കറിയില്ല എന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ശരണ്യയുടെ ഫോണിലെ വാട്ട്സാപ്പും ഫെയ്സ് ബുക്കും പരിശോദിച്ചു. ഫോണില്‍ സംസാരിച്ച ആളുമായി നിരവധി തവണ മെസ്സേജ് അയച്ചതായി കണ്ടെത്തി. മെസ്സേജുകളിലെല്ലാം പ്രണയം തന്നെയായിരുന്നു വിഷയം. അങ്ങനെയാണ് കാമുകനെ പറ്റി ശരണ്യ വെളിപ്പെടുത്തുന്നത്. തന്നെ ഇഷ്ട്ടപ്പെടുന്നയാളാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ശരണ്യ പറഞ്ഞതോടെ ചില സംശയങ്ങള്‍ ഉരുത്തുരിഞ്ഞു. കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ വേഗം ശരണ്യയെ കാണിച്ചു. കാണുമ്പോഴുള്ള മുഖഭാവം എങ്ങനെയാവും എന്നറിയാനായിരുന്നു. കൃത്രിമമായി തോന്നുന്ന തരത്തില്‍ ഒരു കരച്ചിലായിരുന്നു ഉണ്ടായത്.

അടുത്തതായി ഭര്‍ത്താവ് പ്രണവിനെ ചോദ്യം ചെയ്തു. രാത്രിയില്‍ തന്റെയൊപ്പം കിടന്നിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ മൂന്ന് മണിയോടെ ശരണ്യ പാലു കൊടുക്കാനായി എടുത്തു കൊണ്ടു പോകുന്നത് മാത്രമേ കണ്ടുള്ളൂ എന്നും പിന്നെ രാവിലെ കുഞ്ഞിനെ കാന്നുന്നില്ല എന്നുള്ള ശരണ്യയുടെ ഒച്ചപ്പാടാണ് കേട്ടതെന്നും പ്രണവ് പറഞ്ഞു. ശരണ്യയെ കാണിച്ചത് പോലെ പ്രണവിനെയും കാണിച്ചു. എന്റെ മോനെവിടെ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഒരു ചോദ്യമായിരുന്നു.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close