News
ദൃശ്യം സ്റ്റൈലില്‍ ചോദ്യം ചെയ്യല്‍; കാമുകനെ ഒറ്റി ശരണ്യ; അറസ്റ്റ് ഉടന്‍
ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ മാതാവിന്റെ കാമുകനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ശരണ്യയുടെ കാമുകന് നിധിനെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ പങ്കുണ്ട് എന്ന തരത്തിലുള്ള മൊഴി ലഭിച്ചതായാണ് വിവരം. ഇതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ഉച്ചയോടെ കണ്ണൂര്‍ ഡി.വൈ.എസ്.പി സ്റ്റേഷനിലെത്തും. കൊലപാതകത്തിന് പ്രേരണ നല്കി എന്നാണ് നിധിന്റെയും ശരണ്യയുടെയും മൊഴിയില്‍ നിന്നും പോലീസ് മനസ്സിലാക്കിയിരിക്കുന്നത്. വളരെ സെന്‍സേഷണലായ കേസായതിനാല്‍ സൂഷ്മതയോടെയേ അറസ്റ്റിലേക്ക് നീങ്ങൂ എന്നാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി പറഞ്ഞത്. കൊലപാതകം നടന്ന വിവരം നിധിന് ആദ്യം അറിഞ്ഞിരുന്നില്ല എന്നതിന്റെ തെളിവാണ് ശരണ്യയെ കസ്റ്റഡിയിലെടുത്തപ്പോള്‍ നിധിന്റെ ഫോണ്‍ കോള്‍ വന്നത്. എന്നിരുന്നാലും മുന്‍പ് ആസൂത്രണം ചെയ്തിരുന്നുവോ എന്നും മനസ്സിലാക്കണം. അതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് നീങ്ങൂ എന്ന് അദ്ധേഹം മറുനാടന്‍ മലയാളിയോട് പ്രതികരിച്ചത്.
24 മണിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യുന്നതില്‍ നിന്നും അറസ്റ്റിലേക്ക് പോകുകയാണ് എന്ന് തന്നെയാണ് അനുമാനിക്കാന്‍ കഴിയുക. ശരണ്യയോട് തന്റെ ഒപ്പം ഇറങ്ങിവരാന്‍ നിധിന് നിര്‍ബന്ധിച്ചിരുന്നതായും ശരണ്യ മൊഴിയില്‍ പറയുന്നുണ്ട്. ആദ്യം നല്കിയ മൊഴിയില്‍ നിന്നും വ്യത്യസ്ഥമായ മൊഴിയാണ് ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ ശരണ്യ നല്‍കിയിരിക്കുന്നത്. ഇത് പോലീസിനെ ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ ശരണ്യ ഇടയ്ക്കിടെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. എല്ലാം പോയി, എനിക്ക് ആരുമില്ല എന്നും ഇടയ്ക്കിടെ പറയുന്നുണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര് സതീശന്റെ നേത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. നിധിന്റെ മൊഴിയെടുത്തതിന് ശേഷം ശരണ്യയുടെ അടുത്തെത്തി അതേ മൊഴി രേകപ്പെടുത്തും. ഇരുവരുടെയും മൊഴികളിലെ വ്യത്യാസം നോക്കിയതകിന് ശേഷമാണ് ചോദ്യം ചെയ്യല്‍ കരുതലോടെ തന്നെയാണ് പോലീസ് നീങ്ങുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കാമുകനെയും പ്രതി ചേര്‍ക്കുകയുള്ളൂ.
കാമുകന്റെ പ്രേരണയിലാണ് എല്ലാം ചെയ്തതെന്ന് കൊലപ്പെടുത്തിയ ശരണ്യ ഇന്നലെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തിയാണ് തന്നെ നിധിന് വരുതിയിലാക്കിയത്. ഇതിനായി ഫെയ്സ്ബുക്കിലെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. കൂടാതെ എപ്പോഴും പണം ആവശ്യപ്പെട്ടിരുന്നു. കാലിലെ കൊലുസ്സാണ് ആദ്യം ചോദിച്ചത്. പിന്നീട് പലപ്പോഴും പണം ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചത് എന്നുമാണ് ശരണ്യ പോലീസിന് നല്കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകനായ നിധിനെ പോലീസ് ചോദ്യം ചെയത് വരികയാണ്.