News
കോടീശ്വരിയായ മകള്‍ക്ക് പയ്യനെ തേടി അച്ഛന്റെ ലേലംവിളി
സുന്ദരിയാണ്...കോടീശ്വരിയാണ്...ഇംഗ്ലീഷും ചൈനീസും തായിയും അറിയാം; സര്‍വോപരി കന്യകയാണ്; തന്റെ മകളെ കെട്ടുന്ന പയ്യന് രണ്ട് കോടി സ്ത്രീധനവും കോടികളുടെ ബിസിനസില്‍ പങ്കാളിത്തവും വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ ലേലത്തിനിറങ്ങി കോടീശ്വരന്. തായ്ലണ്ടിലെ മില്യണയറായ ആര്‍നോണ്‍ റോഡ്തോന്‍ഗ് അപൂര്‍വമായ വാഗ്ദാനങ്ങളുമായാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.