Channel
വർഷങ്ങൾ നീണ്ട പ്രണയത്തിന് പ്രണയ ദിനത്തിൽ സാഫല്യം; നടി റബേക്കാ സന്തോഷിന്റെ വിവാഹം ഉടൻ; വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആരാധകർക്കായി പങ്കുവെച്ച് താരം: കസ്തൂരിമാനിലെ ജീവയുടെ സ്വന്തം കാവ്യ ഇനി ശ്രീജിത്ത് വിജയന് സ്വന്തം
മിനിപ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് കസ്തൂരിമാനിലെ കാവ്യയും ജീവയും. സീരിയൽ പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ജോഡികളാണ് ഇരുവരും. വക്കീലായി എത്തുന്ന കാവ്യയെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്നെ കാവ്യ എന്ന പക്വത ഏറിയ കഥാപാത്രത്തെ അവതരിപ്പിച്ചത് റബേക്കാ സന്തോഷ് ആണ്. ഇപ്പോൾ പ്രേക്ഷകരുടെ ഈ പ്രിയ താരം വിവാഹത്തിനൊരുങ്ങുകയാണ്.
സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് വരൻ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇന്നലെ പ്രണയ ദിനത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമത്തിലൂടെ റബേക്ക തന്നെയാണണ് ഇക്കാര്യങ്ങൾ ആരാധകരെ അറിയിച്ചത്. മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് എഴുത്തുകാരനും സിനിമറ്റോഗ്രഫറുമായ ശ്രീജിത്ത്.
മാർഗംകളിക്കാരി ഇനി മാർപ്പാപ്പയ്ക്ക് സ്വന്തം എന്നെഴുതിയ ശ്രീജിത്തിന്റെയും റബേക്കയുടെയും ആനിമേഷൻ പോസ്റ്റർ പങ്കുവച്ചാണ് വിവാഹനിശ്ചയ വിശേഷം അറിയിച്ചത്. ശ്രീജിത്തുമായി പ്രണയത്തിലാണെന്ന് റബേക്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഏറെ നാളായി തുടങ്ങിയ പ്രണയമായതുകൊണ്ട് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാമെന്ന് റബേക്ക പറഞ്ഞിട്ടുണ്ട്.
തൃശൂർ സ്വദേശിനിയാണ് റബേക്ക. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെന്നുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്.
കസ്തൂരിമാൻ സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. കാവ്യയും ജീവയും ഒരുമിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കാവ്യയായി റെബേക്ക എത്തുമ്പോൾ ജീവയാകുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശ്രീറാം രാമചന്ദ്രൻ ആണ്. ഇവരുടെ കെമിസ്ട്രി പ്രേക്ഷകരുടെ ഇടയിൽചർച്ചാ വിഷയമാണ്. കുറച്ചുനാളുകൾക്ക് മുൻപാണ് താൻ പ്രണയത്തിൽ ആണെന്ന വിവരം റെബേക്ക തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. ഒരാൾ തന്നെ താനാക്കി, മറ്റൊരാൾ എനിക്ക് ജന്മം നൽകി എന്ന കുറിപ്പോടെയാണ് താരം തന്നെ കാമുകനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചത്.