News

സ്റ്റേഷനില്‍ അച്ഛനെ കണ്ടപ്പോള്‍ മകള്‍ ആവശ്യപ്പെട്ടത് അമ്മയെ കാണണമെന്ന്; മകളേ, അമ്മയെന്ന വാക്ക് പറയാന്‍ ഇനി നിനക്ക് എന്തര്‍ഹത എന്ന് തിരിച്ച് ചോദിച്ച അച്ഛന്‍; എന്തിനാടീ മഹാപാപി കടലിലെറിഞ്ഞത്... കുഞ്ഞിനെ ഞങ്ങള്‍ക്ക് തന്നുകൂടേ, ഞങ്ങള്‍ പോറ്റില്ലേ.. എന്ന് ആക്രോശിച്ച് പാഞ്ഞടുത്ത നാട്ടുകാരും ബന്ധുക്കളും; തയ്യില്‍ കൂറുമ്പക്കാവിലെ പുനര്‍നിവാസില്‍ നിറയുന്നത് ഒന്നര വയസ്സുകാരന്‍ പൊന്നൂസിനെ ഓര്‍ത്തുള്ള സങ്കടക്കടല്‍; ശരണ്യയിലെ ക്രൂരതയെ നാടും വീടും തള്ളിപ്പറയുമ്പോള്‍

സ്റ്റേഷനില്‍ അച്ഛനെ കണ്ടപ്പോള്‍ മകള്‍ ആവശ്യപ്പെട്ടത് അമ്മയെ കാണണമെന്ന്; മകളേ, അമ്മയെന്ന വാക്ക് പറയാന്‍ ഇനി നിനക്ക് എന്തര്‍ഹത എന്ന് തിരിച്ച് ചോദിച്ച അച്ഛന്‍; എന്തിനാടീ മഹാപാപി കടലിലെറിഞ്ഞത്... കുഞ്ഞിനെ ഞങ്ങള്‍ക്ക് തന്നുകൂടേ, ഞങ്ങള്‍ പോറ്റില്ലേ.. എന്ന് ആക്രോശിച്ച് പാഞ്ഞടുത്ത നാട്ടുകാരും ബന്ധുക്കളും; തയ്യില്‍ കൂറുമ്പക്കാവിലെ പുനര്‍നിവാസില്‍ നിറയുന്നത് ഒന്നര വയസ്സുകാരന്‍ പൊന്നൂസിനെ ഓര്‍ത്തുള്ള സങ്കടക്കടല്‍; ശരണ്യയിലെ ക്രൂരതയെ നാടും വീടും തള്ളിപ്പറയുമ്പോള്‍

 'ഞാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അമ്മയെ കാണണമെന്നു ശരണ്യ പറഞ്ഞു. അമ്മ എന്ന വാക്ക് പറയാന്‍ നിനക്ക് അര്‍ഹതയുണ്ടോ എന്നു ഞാന്‍ ചോദിച്ചു. പിന്നെ അവള്‍ മിണ്ടിയില്ല'-ശരണ്യയുടെ അച്ഛന്‍ വല്‍സരാജ് ഇത് പറഞ്ഞത് വേദന കടിച്ചമര്‍ത്തിയാണ്. കൊച്ചുമകന്റെ മരണമുണ്ടാക്കിയ ദുഃഖം ഈ അപ്പൂപ്പനെ തളര്‍ത്തുകയാണ്. ഇതിന് മുമ്പില്‍ കൊലക്കേസില്‍ മകള്‍ പ്രതിയായത് പോലും ചിന്തിക്കുന്നില്ല. കൊച്ചു മകന്റെ കൊലപാതകിക്ക് മരണ ശിക്ഷ ഇതാണ് വല്‍സരാജിന് പറയാനുള്ളത്.

'എന്തിനാടീ കടലിലെറിഞ്ഞത്... കുഞ്ഞിനെ ഞങ്ങള്‍ക്ക് തന്നുകൂടേ, ഞങ്ങള്‍ പോറ്റില്ലേ...' ജനക്കൂട്ടത്തിനിടയില്‍നിന്നുയര്‍ന്ന സ്ത്രീകളുടെ ശബ്ദത്തിന്റെ ക്ഷോഭം തന്നെയാണ് ശരണ്യയുടെ അച്ഛനും പ്രകടിപ്പിക്കുന്നത്. കാമുകനെ സ്വന്തമാക്കാന്‍ സ്വന്തം കുഞ്ഞിനെ രാത്രി കടലിലെറിഞ്ഞുകൊന്ന ശരണ്യ(23) തയ്യില്‍ കടപ്പുറത്തിന് കളങ്കമാണെന്നാണ് നാട്ടുകാരുടെ ഭാഷ്യം. തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ നാട്ടുകാരുടെ പ്രതികരണത്തില്‍ നിറഞ്ഞതും ഇത് തന്നെയായിരുന്നു. ശരണ്യയെ ബുധനാഴ്ച കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി(രണ്ട്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാന്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയേക്കും. ജനക്കൂട്ടത്തിന്റെ ഇടപെടല്‍ കാരണം തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല,

തയ്യില്‍ കൂറുമ്പക്കാവിന് സമീപത്തെ 'പുനര്‍നിവാസ്' വീട്ടിലും കടല്‍ത്തീരത്തുമാണ് ശരണ്യയുമായി പൊലീസ് തെളിവെടുത്തത്. അയല്‍ക്കാരും നാട്ടുകാരും ശാപവാക്കുകളുമായി ഇവരെ വളഞ്ഞു. ഒന്നരവയസ്സുകാരനായ മകന്‍ പൊന്നൂസ് എന്നുവിളിക്കുന്ന വിയാനെ കൊന്ന പ്രതിയെ രാവിലെ ഒന്‍പതോടെ കനത്ത പൊലീസ് കാവലിലാണ് തെളിവെടുപ്പിനെത്തിച്ചത്. കൂക്കിവിളികള്‍ക്കും ശാപവചനങ്ങള്‍ക്കുമിടയിലൂടെ അവരെ തയ്യിലെ വീട്ടിലെത്തിച്ചു. വീട്ടില്‍ അച്ഛന്‍ വത്സരാജ്, അമ്മ റീന, സഹോദരന്‍ വിഷ്ണു, മറ്റു ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരൊക്കെയുണ്ടായിരുന്നു. അകത്തുനിന്ന് അമ്മയുടെ നിലവിളിയുയര്‍ന്നു.

പൊലീസിനൊപ്പം വീടിനുള്ളില്‍ കയറിയ ശരണ്യ കുട്ടി കിടന്ന സ്ഥലവും കുട്ടിയെ എടുത്തരീതിയും കാണിച്ചുകൊടുത്തു. അതിനിടെ അടുത്ത ബന്ധുവായ യുവാവ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. കുട്ടിയുമായി തിങ്കളാഴ്ച പുലര്‍ച്ചെ പിന്‍വാതില്‍ തുറന്ന് കടല്‍ത്തീരത്തേക്കുപോയ വഴിയിലൂടെ ശരണ്യ നടന്നു. കടല്‍ത്തീര്‍ത്ത് കുഞ്ഞിനെ കടലിലെറിഞ്ഞ സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. ആദ്യം കടലിലിട്ടപ്പോള്‍ കല്ലില്‍ തലതട്ടി കുട്ടി കരഞ്ഞു.

വീണ്ടും കുട്ടിയെ എടുത്ത് കുറെക്കൂടി മുന്നോട്ട് കടലിലേക്കെറിയുകയായിരുന്നു. കുട്ടിയെ കടലില്‍ കാണാതായതോടെയാണ് വീട്ടിലേക്കുമടങ്ങിയത്. തിരിച്ചുവരുമ്പോള്‍ ശരണ്യ ഛര്‍ദിക്കുകയും ചെയ്തു. ആ സ്ഥലവും പൊലീസിന് കാണിച്ചുകൊടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി അരമണിക്കൂറിനകം പൊലീസ് അവരെ തിരികെ കൊണ്ടുപോയി. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ആണ് കുഞ്ഞിനെ ഇല്ലാതാക്കി ആ കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടി വെക്കാന്‍ ശരണ്യ ശ്രമിച്ചത്. ശരണ്യയുടെ മൊബൈലിലെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെപ്പറ്റി വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ശരണ്യയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെയും ഫലം ലഭിച്ചു. ഇതില്‍ കടല്‍ വെള്ളത്തിന്റെയും രക്തത്തിന്റെയും അംശം കണ്ടെത്തി. തുടര്‍ന്ന് ഈ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെയാണ്, രണ്ടു ദിവസത്തോളം പറഞ്ഞ കള്ളങ്ങള്‍ പൊളിച്ച് ശരണ്യ സത്യം തുറന്ന് പറയുകയായിരുന്നു

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close