Sports
സ്പാനിഷ് ക്ലബിന്റെ പരിശീലകനാവണം'; ആഗ്രഹം വ്യക്തമാക്കി അര്‍ജന്റൈന്‍ പരിശീലകന് ലിയോണല്‍ സ്കലോണി

മാഡ്രിഡ്: സ്പാനിഷ് ക്ലബിന്റെ പരിശീലകനാവാന്‍ താല്പര്യമുണ്ടെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്കലോണി (Lionel Scaloni). ഭാവിയില്‍ തന്റെ ആഗ്രഹം സഫലമാവുമെന്നാണ് പ്രതീക്ഷയെന്നും സ്കലോണി പറഞ്ഞു. അര്‍ജന്റീനയുടെ (Argentina) തലവര മാറ്റിയ പരിശീലകനാണ് ലിയോണല്‍ സ്കലോണി. തുടര്‍തിരിച്ചടികളില്‍ നട്ടംതിരിഞ്ഞ അര്‍ജന്റീനയെ അപരാജിതരാക്കിയ സ്കലോണി ഒരുവര്‍ഷത്തിനിടെ രണ്ട് കിരീടങ്ങളും ടീമിന് സമ്മാനിച്ചു.