India

സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളുരു: 2023 ലെ  കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കോലാറിൽ നിന്ന് മത്സരിക്കുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഹൈക്കമാൻഡിനെ മറികടന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കോൺ​ഗ്രസിലെ സ്ഥാനാർഥിപ്പട്ടിക ഇതുവെര പുറത്തുവന്നിട്ടില്ല. 

അതേസമയം സിദ്ധരാമയ്യയ്‌ക്കെതിരായ പുസ്തകത്തിന്റെ പ്രകാശനം കോടതി തടഞ്ഞു.  മകന്റെ ഹര്‍ജിയിലാണ് ജില്ലാ കോടതിയുടെ നടപടി. പുസ്തകം വിതരണം ചെയ്യുന്നതും കോടതി തടഞ്ഞിട്ടുണ്ട്. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് പുസ്തകം. 

 

Read more topics: # election, # karnataka, # siddaramaiah,
Show More

Related Articles

Close