Cinema

സിദ്ധാര്‍ഥ് ശുക്ല മരിച്ച നിലയില്‍

മുംബൈ: ബിഗ് ബോസ് 13-ാം സീസണിലെ വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു. 40 വയസ്സായിരുന്നു. ഉറങ്ങുന്നതിന് മുന്‍പ് ചില മരുന്നുകള്‍ കഴിച്ച സിദ്ധാര്‍ഥ് പിന്നീട് എഴുന്നേറ്റില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

 

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അവശനിലയിലാണ് ശുക്ലയെ ആശുപത്രിയില്‍ എത്തിച്ചത. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് സിദ്ധാര്‍ഥിന്റെ കുടുംബം.

 

 

 

Read more topics:
Show More

Related Articles

Close