NRI

പ്രവാസലോകത്ത് വീണ്ടും പിരിച്ചുവിടലിന്റെ സൂചനകള്‍

കോഴിക്കോട് : വധിയ്ക്കും അത്യാവശ്യ കാര്യങ്ങള്‍ക്കുമായി നാട്ടിലെത്തിയ പ്രവാസികള്‍ തിരിച്ചു പോകാനാവാതെ പ്രതിസന്ധിയില്‍. 

യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് രാജ്യങ്ങളിലേക്കൊന്നും തിരിച്ചു പോകാന്‍ സാധിക്കുന്നില്ല. ഖത്തറിലാണ് ഇളവുളളത്. അതേസമയം മറ്റ് രാജ്യങ്ങളിലൂടെ യു.എ.ഇയിലേക്ക് എത്തുന്നവരുണ്ട്.അര്‍മേനിയ, ഉസ്ബെക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയുള്ള യാത്രയ്ക്ക് വലിയ ചെലവ് വരും. വിസ കാലാവധി കുറഞ്ഞവര്‍ക്ക് ഇത്തരം യാത്രയും നിഷേധിക്കപ്പെടുകയാണ്. ഇങ്ങനെ പോയാലും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതിനായി വലിയ തുക കണ്ടെത്തണം. കേരളത്തില്‍ കൊവിഡ് കൂടുന്നതിനാല്‍ പല രാജ്യങ്ങളിലും നിയന്ത്രണം മുറുകുകയാണ്.ആദ്യഘട്ടത്തില്‍ സഹകരിച്ച കമ്ബനികള്‍ ഇപ്പോള്‍ പിരിച്ചുവിടലിന്റെ സൂചനകളാണ് പ്രവാസികള്‍ക്ക് നല്‍കുന്നത്. 

 

Read more topics:
Show More

Related Articles

Close