News

കേന്ദ്രബന്ധം മെച്ചപ്പെടുത്താന്‍ പുതുനിയമനവുമായി പിണറായി

കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു രാഷ്ട്രീയ നിയമനം ആയിരിക്കും എന്നാണ് ലഭിക്കുന്ന സൂചന.ഈ തസ്തികയിലേക്ക് സിപിഎം മുന്‍ എംപിമാരായ കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത് എന്നിവരെയാണ് പരിഗണിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കും. ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക പ്രതിനിധിയുടെ പ്രവര്‍ത്തനങ്ങള്‍.സിപിഎം മുന്‍ എംപിമാരായ കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത് എന്നിവരെയാണ് ഈ തസ്തികയിലേക്കു പരിഗണിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണ് നിലവില്‍ ദേശീയപാത വികസനം ഉള്‍പ്പെടെ പല കേന്ദ്ര പദ്ധതികളും വൈകുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ളയാളെയാണ് പ്രത്യേക പ്രതിനിധിയായി നിയോഗിക്കുന്നത്.ഇത് കേരള സര്‍ക്കാരിനും ഗുണം ചെയ്യുമെന്നാണ് നിഗമനം.ഈ തസ്തികയിലേക്ക് യോഗ്യന്‍ സിപിഎം മുന്‍ എംപിമാരായ കെ.എന്‍. ബാലഗോപാലും  എ. സമ്പത്തുമാണെന്നാണ് വിലയിരുത്തല്‍.കേന്ദ്ര-കേരള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പ്രതിനിധിയെ  പിണറായി സര്‍ക്കാര്‍ നിയമിക്കാനൊരുങ്ങുന്നത്.

രാഷ്ട്രീയ നിയമനം ആയിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന.കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിനും വീഴ്ചകള്‍ പരിഹരിക്കാനും രാഷ്ട്രീയമായ ഇടപെടല്‍ നടത്താനും ഈ നിയമനം ഉപകരിക്കുമെന്നാണു കരുതുന്നത്. ഇതോടെ കേന്ദ്രപദ്ധതികളുടെ നടത്തിപ്പു ത്വരിതപ്പെടുത്തി കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇതോടെ കേരളവും കേന്ദ്രവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാവുകും ചെയ്യും.ഇന്നത്തെ മന്ത്രിസഭാ യോഗം അവസാനിക്കുന്നതോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനമാവുമെന്നാണ് കരുതുന്നത്.ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക പ്രതിനിധിയുടെ പ്രവര്‍ത്തനം നടക്കുക എന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ദേശീയപാത വികസനം ഉള്‍പ്പെടെ പല കേന്ദ്ര പദ്ധതികളും വൈകുന്നതു ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണെന്ന സര്‍ക്കാരിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു നിയമനം വരുന്നത്.ഇതോടെ കേന്ദ്രപദ്ധതികളുടെ നടത്തിപ്പു ത്വരിതപ്പെടുത്തി കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടവരാണ് കെ.എന്‍. ബാലഗോപാലും, എ. സമ്പത്തും. ബാലഗോപാല്‍ കൊല്ലത്തും എ. സമ്പത്ത് ആറ്റിങ്ങലിലുമാണു മല്‍സരിച്ചത്.

ബി.ജെ.പി കേരളത്തില്‍ ജയിക്കാതിരുന്നിട്ടും നന്ദി പറയാന്‍ എത്തിയത് വാരണാസിയും കേരളവും ഒരു പോലെ ആയതു കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് വ്യക്തമാക്കിയിരുന്നു.. ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ നടപ്പാക്കാത്തതിന് മോദി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു..ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുകാലുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മോദി അംഗീകരിക്കാനാണ് സാധ്യത.

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close