News
ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ സ്വദേശിനിയെ പമ്പയില്‍ കാണാതായി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ സ്വദേശിനിയായ തീര്‍ത്ഥാടകയെ പമ്പയില്‍ കാണാതായി. ശ്രീലങ്കന്‍ സ്വദേശിനിയായ ജലറാണിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ ജലറാണി മുങ്ങിപ്പോവുകയായിരുന്നു. ഭര്‍ത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പമാണ് ജലറാണി ദര്‍ശനത്തിനെത്തിയത്. മല കയറുന്നതിനു മുമ്പായി പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.