News

ശ്രീനിവാസനെ അലട്ടുന്നത് ശ്വാസകോശത്തിലെ ആകുലതകൾ; വിമാന യാത്രയ്ക്ക് കയറിയപ്പോൾ തുടങ്ങിയ ശ്വാസ തടസ്സം നിയന്ത്രണ വിധേയം; ആസ്റ്റർ മെഡിസിറ്റിയിൽ നടനും സംവിധായകനുമായ താരം ഇപ്പോൾ വിധേയമാകുന്നത് പതിവ് പരിശോധനകൾക്ക്; ശ്രീനിവാസൻ ആശുപത്രിയിൽ കഴിയുന്നത് വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ; രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടും; ശ്രീനിവാസന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ട

 ശ്വാസകോശ രോഗങ്ങളാണ് നടൻ ശ്രീനിവാസനെ അലട്ടുന്നതെന്ന് സൂചന. ഇതിന് കുറച്ചു നാളായി അദ്ദേഹം ചികിൽസയിലാണ്. ചെന്നൈയിലേക്ക് വിമാനം കയറാൻ എത്തുമ്പോൾ ശ്വാസ തടസ്സം നേരിടുകയായിരുന്നു. അസുഖത്തെ കുറിച്ച് ബോധ്യമുള്ള നടൻ തന്നെ സഹയാത്രികരോട് ഇക്കാര്യം പറഞ്ഞു. ഉടൻ തന്നെ അടിയന്തര ചികിൽസ നൽകി കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. നിലവിലെ ശ്വാസ തടസ്സം പുർണ്ണമായും മാറി. ഇപ്പോൾ ആശുപത്രിയിൽ പതിവ് പരിശോധനകളാണ് ശ്രീനിവാസൻ നടത്തുന്നത്. രണ്ട് ദിവസത്തിനകം ശ്രീനിവാസൻ ആശുപത്രി വിടുമെന്നാണ് ആസ്റ്റർ മെഡിസിറ്റി നൽകുന്ന സൂചന. ഞായറാഴ്ച രാത്രി ചെന്നൈയിലേക്ക് പോകാൻ വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close