Sports

ജയിച്ചില്ലെങ്കില്‍ കണ്ണീരോടെ മടങ്ങേണ്ടി വരുമെന്ന പേടിയില്‍ ലങ്കന്‍ പട കളിച്ചുകയറിയപ്പോള്‍ പാതിയില്‍ പതറി ഇംഗ്ലീഷ് പട; ദുര്‍ബലമായ ടോട്ടലിനെ കോട്ടയാക്കി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത് 20 റണ്‍സിന്; ലങ്ക ജയിച്ചുകയറിയപ്പോള്‍ ഇംഗ്ലണ്ടിന് നഷ്ടമായത് ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവര്‍ണാവസരം; മലിംഗ മാന്‍ ഓഫ് ദ മാച്ച്

ലോകകപ്പില്‍ ശ്രീലങ്ക ഉയര്‍ത്തിയ ദുര്‍ബലമായ ലക്ഷ്യവും മറികടക്കാന്‍ ഇംഗ്ലണ്ടിനായില്ല. 20 റണ്‍സിനാണ് ലങ്ക ജയിച്ചുകയറിയത്. 47 ഓവറില്‍ 212 റണ്‍സ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളു. ലസിത് മലിംഗയും ധനജ്ഞയ ഡിസില്‍വയുമാണ് ഇഗ്ലണ്ടിനെ എറിഞ്ഞിട്ടത്. നാല് വിക്കറ്റുകള്‍ നേടിയ മലിംഗയാണ് കളിയിലെ താരം.

സ്‌കോര്‍-ശ്രീലങ്ക-9/ 232, ഇംഗ്ലണ്ട്- 47 ഓവറില്‍ 212. 5 ന് 144 എന്ന നിലയില്‍ നിന്ന് 34 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഓപ്പണര്‍ ജയിംസ് വിന്‍സ് (18 പന്തില്‍ 14), ജോണി ബെയര്‍സ്റ്റോ (പൂജ്യം), ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (35 പന്തില്‍ 21), ജോ റൂട്ട് (89 പന്തില്‍ 57), ജോസ് ബട്ലര്‍ (9 പന്തില്‍ 10), മൊയീന്‍ അലി (20 പന്തില്‍ 16), ക്രിസ് വോക്സ് (4 പന്തില്‍ 2), ആദില്‍ റാഷിദ് (2) എന്നിങ്ങനെയാണു പുറത്തായ ഇംഗ്ലിഷ് താരങ്ങളുടെ സ്‌കോറുകള്‍.നേരത്തെ ടോസ് വിജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് എടുത്തിരുന്നു. 115 പന്തില്‍ 85 റണ്‍സ് നേടിയ ഏയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ഫെര്‍ണാണ്ടോ 49 റണ്‍സും കുശാല്‍ മെന്‍ഡിസ് 46 റണ്‍സും നേടി.

ആദ്യ മൂന്നുഓവറില് നാല് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെ പുറത്താക്കി ഇംഗ്ലണ്ട് ഞെട്ടിച്ചു. ഒരു റണ്‍ എടുത്ത ദിമുത് കരുണരത്‌നയെ ജോഫ്ര ആര്‍ച്ചറും രണ്ട് റണ്‍ എടുത്ത കുശാല്‍ പെരെരയെ ക്രിസ വോക്സുമാണ് മടക്കി അയച്ചത്. പിന്നീടെത്തിയ അവിഷ്‌ക ഫെര്‍ണാണ്ടോ ലങ്കയെ കര കയറ്റിയെങ്കിലും 39 പന്തില്‍ 49 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. കുശാല്‍ മെന്‍ഡിസ് (68 പന്തില്‍ 46), ജീവന്‍ മെന്‍ഡിസ് (പൂജ്യം), ധനഞ്ജയ ഡിസില്‍വ (47 പന്തില്‍ 29), തിസാര പെരേര (രണ്ട്), ഇസുരു ഉഡാന (ആറ്), ലസിത് മലിംഗ (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ലങ്കന്‍ താരങ്ങളുടെ സ്‌കോറുകള്‍. ബാറ്റിങ് തുടങ്ങി 3 റണ്‍സില്‍ നില്‍ക്കെ ഇംഗ്ലണ്ട് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്കു ക്യാച്ച് നല്‍കി ദിമുത് പുറത്ത്. തൊട്ടുപിന്നാലെ ക്രിസ് വോക്സിന്റെ പന്തില്‍ മൊയീന്‍ അലിക്കു ക്യാച്ച് നല്‍കി കുശാല്‍ പെരേരയും മടങ്ങി. അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ മാര്‍ക് വുഡിന് വിക്കറ്റ് സമ്മാനിച്ച് അവിഷ്‌ക മടങ്ങി.

ഇന്ന് ജയിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് നഷ്ടമായ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമായിരുന്നു. നാലുപോയിന്റുമായി ആറാം സ്ഥാനത്തുണ്ടായിരുന്ന ലങ്കയ്ക്ക് ഇന്നത്തെ കളി ജയിക്കേണ്ടത് അനിവാര്യമായിരുന്നു. ആറ് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. അത്രതന്നെ കളികളില്‍ നിന്ന് എട്ട് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close