News

പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍; അമിക്കസ് ക്യൂറിയുടെത് ശാസ്ത്രീയ പഠനമല്ല; ശാസ്ത്ര ലോകം തള്ളിയ കണക്കുകള്‍ വച്ചാണ് റിപ്പോര്‍ട്ട്; അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം

കൊച്ചി: പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍.  അമിക്കസ ക്യൂറിയുടെത് ശാസ്ത്രീയ പഠനമല്ല. ശാസ്ത്ര ലോകം തള്ളിയ കണക്കുകള്‍ വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.  അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം. ഇക്കാര്യം കേന്ദ്ര ജലകമ്മീഷനും ശരിവെച്ചിട്ടുണ്ട്. ജ്യുഡീഷ്യന്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാറിന് തിരിച്ചടിയല്ല. സര്‍ക്കാര്‍ നടപടികള്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ നേരത്തെ തന്നെ ശരിവച്ചതാണ്. കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതായിരുന്നു അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും  ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close