News

തുഷാറിനെ ദുബായില്‍ കുടുക്കിയത് മറിയ; പറ്റിച്ചത് പാവം മുസ്ലിം സഹോദരനെ; തനിക്ക് തരാനുള്ളത് മൂന്നര ലക്ഷം ദിര്‍ഹം; വ്യാജ ചെക്ക് നല്‍കിയത് 16 പേര്‍ക്കും; എസ് എന്‍ ഡി പിയില്‍ നിന്ന് ഊറ്റിയെടുത്ത സ്വത്തുകൊണ്ട് മക്കാവുവില്‍ ഫ്ളാറ്റ് വാങ്ങി; ഈഴവ സമുദായത്തിന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി കുടുംബമെന്ന് പഴയ വിശ്വസ്തന്‍; ബിഡിജെഎസിന്റെ മറവില്‍ ചെയ്യുന്നത് എന്‍ഡിഎയെ വഞ്ചിക്കല്‍; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കും

ഈഴവ സമുദായത്തിന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി കുടുംബമെന്ന ഗുരുതര ആരോപണവുമായി ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സിപിഎമ്മുമായി ഒത്തുകളിച്ചെന്നും സുഭാഷ് വാസു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആറ്റിങ്ങള്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ സിപിഎമ്മിന് വേണ്ടി വെള്ളാപ്പള്ളി വോട്ടുകള്‍ മറിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ എസ് എന്‍ ഡി പിയിലെ ഭിന്നത പുതിയ തലത്തിലെത്തുകയാണ്. സുഭാഷ് വാസുവിനെ പരസ്യ വിമര്‍ശനത്തിന്റെ പേരില്‍ ബിഡിജെഎസില്‍ നിന്ന് പുറത്താക്കും. തീരുമാനം ഉടനുണ്ടാകുമെന്ന് ബിഡിജെഎസ് പ്രസിസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

ഗുരുതര ആരോപണങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ സുഭാഷ് വാസു ഉയര്‍ത്തിയത്. താന്‍ ആനയാണെന്നാണ് വെള്ളാപ്പള്ളി കൂടെ കൂടെ പറയുന്നത്. അദ്ദേഹം വെറും കുഴിയാന മാത്രമാണ്. എന്റെ കാഴ്ചപ്പാടില്‍ ആന ശ്രീനാരായണ ഗുരുദേവനാണെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളി കുടുംബാംഗങ്ങള്‍ക്ക് കൊലക്കേസിലുള്ള പങ്ക് വെളിപ്പെടുത്തും.വെള്ളാപ്പള്ളി നടത്തിയ അഴിമതി 16ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പറഞ്ഞു. ഇതോടെ വെള്ളാപ്പള്ളിക്കും തുഷാറിനും എതിരായ നീക്കങ്ങളില്‍ സെന്‍കുമാറിന്റെ പിന്തുണ സുഭാഷ് വാസുവിന് ഉണ്ടെന്നും വ്യക്തമായി. ഇതോടെ ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാടും സംശയത്തിലായി. ബിജെപിക്കൊപ്പമാണ് സെന്‍കുമാറിന്റെ യാത്ര.

തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറ തീര്‍ക്കുന്നതിന് വേണ്ടിയാണ് എന്‍ഡിഎയുമായി തുഷാര്‍ വെള്ളാപ്പള്ളി സഹകരിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു. അനധികൃത മാര്‍ഗത്തിലൂടെ തുഷാര്‍ വെള്ളാപ്പള്ളി 500 കോടിയോളം രൂപ സമ്പാദിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കോടി 80 ലക്ഷമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ ആസ്തി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികയില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും സുഭാഷ് വാസു ആരോപിച്ചു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരിലുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ച സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്‍ഡിഎയുമായുള്ള സഹകരണം തുഷാര്‍ വെള്ളാപ്പള്ളി തുടരുന്നത്. അല്ലാതെ ജനങ്ങളെ സേവിക്കാനോ, ഈഴവസമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനോ അല്ല അദ്ദേഹം എന്‍ഡിഎയുമായി സഹകരിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു. ഇപ്പോള്‍ തന്നെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഭീഷണികള്‍ക്ക് ഒന്നും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും സുഭാഷ് വാസു പറഞ്ഞു.

അച്ഛന്റെ കാലം മുതല്‍ കൃത്യമായി ആദായനികുതി അടയ്ക്കുന്ന കുടുംബമാണ് തന്റേത്. ശ്രീനാരായണ ഗുരുദേവന്റെ ആദര്‍ശങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ 13വര്‍ഷ കാലം എസ്എന്‍ഡിപി യോഗത്തിന്റെ നേതൃപദവികള്‍ വഹിക്കുമ്പോള്‍, ബിസിനസ് പൂര്‍ണമായി ഉപേക്ഷിച്ചത്. ഹോട്ടല്‍, മദ്യം വ്യവസായങ്ങള്‍ ഉണ്ടായിരുന്ന താന്‍ കഴിഞ്ഞ 13 വര്‍ഷക്കാലം ഇതെല്ലാം ഉപേക്ഷിച്ച് ഗുരുദേവന്റെ വചനങ്ങള്‍ അനുസരിച്ചാണ് ജീവിച്ചത്. എന്നാല്‍ വെള്ളാപ്പള്ളി കുടുംബം ഇന്നും മദ്യവ്യവസായത്തെ കൂടെ കൊണ്ടുനടക്കുന്നു. അത്തരത്തില്‍ ഗുരുദേവന്റെ ആശയങ്ങളെ പൂര്‍ണമായി തള്ളിയാണ് വെള്ളാപ്പള്ളി കുടുംബം മുന്നോട്ടുപോകുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.തുഷാര്‍ വെള്ളാപ്പള്ളിയും കുടുംബവലും എന്‍.ഡി.എയെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആറ് മണ്ഡലങ്ങളില്‍ എസ്.എന്‍.ഡി.പി സര്‍ക്കുലറുകള്‍ ഇറക്കി എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് തുഷാര്‍ അടക്കം ചെയ്തത്. ബി.ഡി.ജെ.എസിനെ വിഢികളാക്കിയ അദ്ദേഹം പ്രസ്ഥാനത്തെ തന്നെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു പറഞ്ഞു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close