News

ചിറ്റാരിക്കൽ യുവതി ആത്മഹത്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായത് 23കാരൻ; ഒന്നരം മാസം മുൻപ് ആത്മഹത്യ ചെയ്ത യുവതിയുടെ ഫോണിലേക്ക് യുവാവ് നിരന്തരം വിളച്ചിരുന്നതായി പൊലീസ്; ആത്മഹത്യ വിവാഹം നിശ്ചയിച്ചിരിക്കെ

ചിറ്റാരിക്കാൽ: ആയന്നൂർ കണ്ണിക്കുന്ന് സ്വദേശിനി ആത്മഹത്യചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്ന യുവാവ് ആണ് പിടിയിലായത്. ഇയാൾ നിരന്തരം മരിച്ച യുവതിയെ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായി പൊലീസ്. ചെറുപുഴ മാത്തിൽ കുറുക്കൂട്ടിയിലെ രാജേഷി(23)നെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റുചെയ്തത്.

ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡുചെയ്തു.ഒന്നരമാസം മുൻപായിരുന്നു യുവതിയുടെ ആത്മഹത്യ. വിവഹം നിശ്ചയിച്ചിരുന്ന യുവതിയെ ഫോണിൽ നിരന്തരം വിളിച്ചിരുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതു ബോധ്യപ്പെടുകയുംചെയ്തു. ഇതേത്തുടർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. 

Read more topics: # suicide, # chittarikkal,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close