News

അശോക് ലവാസയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനില്‍ അറോറ; അഭിപ്രായവ്യത്യാസം പരസ്യപ്പെടുത്താറില്ല; ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണ്; ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതാണെന്നും സുനില്‍ അറോറ

ഡല്‍ഹി: അശോക് ലവാസയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനില്‍ അറോറ. അഭിപ്രായവ്യത്യാസം പരസ്യപ്പെടുത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിഷനിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ അഭിപ്രായമുണ്ടാകണമെന്നു നിര്‍ബന്ധമില്ല. ഭിന്നാഭിപ്രായങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണ് സുനില്‍ അറോറ പറഞ്ഞു.

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിലാണ് തന്റെ വിയോജിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ മാധ്യമങ്ങളോട് പറഞ്ഞത്. കമ്മീഷന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ലവാസ. പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്ന സമിതി അധ്യക്ഷനാണ് ലവാസ. വിയോജന കുറിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് ലവാസ.  മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ വിയോജിച്ചിരുന്നു. യോഗത്തില്‍ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്തിമ ഉത്തരവില്‍ വിയോജിപ്പ് ഉണ്ടായിരുന്നില്ല. ലവാസയുടെ വിയോജിപ്പ് പരിഗണിക്കണമെന്ന് കോണ്‍ഗ്രസ്. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്ന് വിമര്‍ശനം ഉയരുന്നത്.

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close