News

സിഖ് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗർ എന്ന പ്രയോഗം ഉപയോഗിക്കാൻ യോഗ്യതയില്ല; സണ്ണിയുടെ ജീവചരിത്രം പറയുന്ന 'കരൺജീത് കൗർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന ചിത്രത്തിനെതിരെ സിഖ് സംഘടന

ബോളിവുഡ് നടി സണ്ണി ലിയോണിനെതിരേ പ്രതിഷേധവുമായി സിക്ക് സംഘടന രംഗത്ത്. നടിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നിർമ്മിച്ച 'കരൺജീത് കൗർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ' എന്ന ചിത്ത്രിന്റെ പേരിലെ 'കൗർ' എന്ന പ്രയോഗത്തിനെതിരേയാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി(എസ്ജിപിസി) എതിർപ്പുയർത്തിയിട്ടുള്ളത്.

സിക്ക് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗർ എന്ന പ്രയോഗം ഉപയോഗിക്കാൻ യോഗ്യതയില്ലെന്നും ഇത് ഈ മതവിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നും എസ്ജിപിസി അഡീഷണൽ സെക്രട്ടറി കുറ്റപ്പെടുത്തി. ചിത്രത്തിൽ കൗർ എന്ന പ്രയോഗം ഉപയോഗിക്കാൻ സംഘടന അനുവദിക്കില്ലെന്നും സണ്ണി ലിയോൺ മാപ്പ് പറയണമെന്നും സംഘടന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. വെബ് സീരീസ് ആയെടുത്ത ചിത്രം ഈ മാസം പതിനാറ് മുതൽ സീ ചാനലിൽ സംപ്രേഷണം ചെയ്യാൻ ആരംഭിക്കുന്നതിനിടെയാണ് സിഖ് സംഘടന എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ആദിത്യ ദത്ത് ആണ് സീരീസ് സംവിധാനം ചെയ്യുന്നത്.

സണ്ണി ലിയോൺ കേവലം ഒരു പോൺതാരം മാത്രമായിരുന്നില്ലെന്നും അവർ അങ്ങിനെയൊരു കരിയറിലെത്തപ്പെടാനും പിന്നീട് ബോളിവുഡിലേക്ക് ചുവടു വെയ്ക്കാനുമുള്ള സംഭവങ്ങൾ കോർത്തിണക്കി ഒരുങ്ങുന്ന വെബ് സീരീസാണ് കരൺജിത് കൗർ. രാജ് അർജുൻ, കരംവീർ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂർ എന്നിവർ പരമ്പരയിൽ അഭിനയിക്കുന്നു.

Read more topics:
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close