India

കൊലപാതകകേസില്‍ ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി രാജഗോപാല്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി; ആരോഗ്യകാരണങ്ങളാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം തള്ളി; ജീവനക്കാരന്റെ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ

ഡല്‍ഹി:  കൊലപാതകകേസില്‍ ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി രാജഗോപാല്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ആരോഗ്യകാരണങ്ങളാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം തള്ളി. ജീവനക്കാരന്റെ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

2001 ഒക്ടോബറിലാണ് പ്രിന്‍സ് ശാന്തകുമാറിനെ ചെന്നൈയില്‍ നിന്ന് കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പ്രിന്‍സ് ശാന്തകുമാര്‍ പ്രണയിച്ചിരുന്ന യുവതിയെ വിവാഹം കഴിക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ജ്യോതിഷന്‍ പറഞ്ഞതു പ്രകാരമാണ് 20 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശരവണഭവന്‍ ഹോട്ടല്‍ ഉടമ രാജഗോപാല്‍ ഒരുങ്ങിയത്. അയാളുടെ മൂന്നാമെത്തെ വിവാഹമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രിന്‍സുമായി അടുപ്പത്തിലാണെന്ന് മനസിലാക്കിയ രാജഗോപാല്‍ പ്രിന്‍സിനെ ക്രൂരമായി കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജഗോപാല്‍ കുറ്റക്കാരനാണെന്ന് പൊലീസ് കൊണ്ടെത്തിയത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധിവന്നത്. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close