News

യുപി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഉത്തരവ്; അറസ്റ്റ് ഭരഘടനവിരുദ്ധമെന്ന് സുപ്രീംകോടതി; ഉടന്‍ ജാമ്യം നല്‍കണം; വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് യുപി പോലീസ് നടപടിയെന്ന കോടതി

ഡല്‍ഹി:  യുപി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഉത്തരവ്. അറസ്റ്റ് ഭരഘടനവിരുദ്ധമെന്ന് സുപ്രീംകോടതി. ഉടന്‍ ജാമ്യം നല്‍കണം. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് യുപി പോലീസ് നടപടിയെന്ന കോടതി. യോഗി ആദിത്യനാഥിനെ ട്വീറ്റ് ചെയ്തതിന്റെ പേരിലായിരുന്നു അറസ്റ്റ്. ട്വീറ്റില്‍ പ്രശ്‌നങ്ങളുണ്ടാകാം. അറസ്റ്റ് എന്തടിസ്ഥാനത്തിലെന്ന് സുപ്രീംകോടതി. 

യോഗി ആദിത്യനാഥുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ടെത്തിയ യുവതിയുടെ വാര്‍ത്ത പോസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് കുടുംബം ഹരജി നല്‍കിയിട്ടുണ്ട്.  

ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ഒരു യുവതി എത്തി മാധ്യമങ്ങളെ കണ്ടിരുന്നു. യോഗിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കണമെന്നുമായിരുന്നു ആവശ്യം. ജൂണ്‍ ആറിന് ഏതാനും മാധ്യമങ്ങള്‍ നല്‍കിയ യുവതിയുടെ വാര്‍ത്ത ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close