Kerala

ശ്രീറാം മദ്യപിച്ചതായി സാക്ഷിമൊഴിയെ ഉള്ളൂവെന്ന് കോടതി; രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിന് തെളിവില്ല;അതിനാല്‍ 304 നിലനില്‍ക്കുമെന്ന് പറയാനാകില്ല;കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ലെന്നും കോടതി

തിരുവനന്തപുരം:  ശ്രീറാം മദ്യപിച്ചതായി സാക്ഷിമൊഴിയെ ഉള്ളൂവെന്ന് കോടതി.രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിന് തെളിവില്ല. അതിനാല്‍ 304 നിലനില്‍ക്കുമെന്ന് പറയാനാകില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. 

അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയെന്നും അന്വേഷണത്തില്‍ പോലീസ് പ്രൊഫഷണലിസം കാണിച്ചില്ലെന്നും കോടതി. അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലീസിന് വ്യക്തമായ പദ്ധതിയില്ലെന്നും  കോടതി. മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കി. 

ജാമ്യം റദ്ദാക്കേണ്ടതില്ലെന്നു വ്യക്തമാക്കിയ കോടതി കേസിലെ പോലീസ് ഇടപെടലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നു കോടതി വിലയിരുത്തി. ശ്രീറാം മദ്യപിച്ചതായി സാക്ഷിമൊഴി മാത്രമേയുള്ളൂ. പരിശോധനയില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് നിയമാനുസൃണം സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി. 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close