News

കള്ളപ്പണവും കയ്യൂക്കും ഭാവി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒറ്റയടിക്ക് ശുദ്ധീകരിച്ച് ജനാധിപത്യത്തെ സുന്ദരമാക്കി; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റദ്ദാക്കിയും ചെലവിൽ കൃത്രിമനം കാട്ടിയവരോട് വിട്ടുവീഴ്ചയില്ലാതെയും അനേകം നേതാക്കളുടെ ഉറക്കം കെടുത്തി; രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി നിയമിച്ച് നരസിംഹറാവു കടിഞ്ഞാൺ ഇട്ടെങ്കിലും ഇന്ത്യൻ ജനവിധി മാറ്റിയവരിൽ മുഖ്യനായി; അവസാന കാലം വൃദ്ധമന്ദിരത്തിൽ കഴിഞ്ഞ വാർത്ത വൈറലായത് മാസങ്ങൾ മുമ്പ്

ഇന്നലെ വിടവാങ്ങിയത് മലയാളികളുടെ അഭിമാനവും അന്തസ്സും വാനോളം ഉയര്‍ത്തിയ അതുല്യ പ്രതിഭ. കള്ളപ്പണവും കയ്യൂക്കും ഭാവി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒറ്റയടിക്ക് ശുദ്ധീകരിച്ച് ജനാധിപത്യത്തെ സുന്ദരമാക്കിയത് ശേഷനായിരുന്നു. സമാനതകളില്ലാത്ത വ്യക്തി പ്രഭാവം ആയിരുന്നു ടി.എന്‍ ശേഷന്റേത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്ി ഇന്ത്യയെങ്കിലും കയ്യൂക്കും കള്ളപ്പണവും വിജയിയെ നിശ്ചയിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. എ്ന്നാല്‍ തന്റെ ഒറ്റെഒരാളുടെ ധാര്‍ഷ്ട്യം കൊണ്ട് അതിനു അറുതി വരുത്തിയ വ്യക്തി പ്രഭാവമായിരുന്നു ടി.എന്‍ ശേഷന്റേത്. നേതാക്കളെ എല്ലാം വരച്ച വരയില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വോട്ടിനും വോട്ടര്‍ക്കും വിലയുണ്ടാക്കി. രാജ്യം കണ്ട പ്രഗല്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറായി ശേഷന്‍ മാറിയതോടെ മലയാളികളുടെ അഭിമാനവും ഉയര്‍ന്നു.

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റദ്ദാക്കിയും ചെലവില്‍ കൃത്രിമനം കാട്ടിയവരോട് വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ എടുത്തും പെരുമാറ്റ ചട്ടം രൂപ പെടുത്തിയും എല്ലാം അദ്ദേഹം രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറി. എങ്കിലും അദ്ദേഹം തന്റെ പ്രവര്‍ത്തന പാതയില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് തന്നെ പോയി. ഇത് അനേകം പേരുടെ ഉറക്കം കെടുത്തി. തിരഞ്ഞെടുപ്പുരംഗം അഴിമതി മുക്തമാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്ക് പകരക്കാരനില്ല. ശേഷന്റെ വ്യക്തി പ്രഭാവത്തിന് മുന്നില്‍ മുട്ടുമടക്കിയ തമിഴ്നാട്ടുകാരും കര്‍ണാടകക്കാരും ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കി. ചരിത്രത്തിലാദ്യമായി ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ശേഷന്‍ മാറി.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും മുഖംനോക്കാത്ത നടപടികളും രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ മുഖം കറുപ്പിച്ചു. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കൂടി നിയമിച്ച് നരസിംഹറാവു കടിഞ്ഞാണ്‍ ഇട്ടെങ്കിലും ഇന്ത്യന്‍ ജനവിധി മാറ്റിയവരില്‍ മുഖ്യനായി തന്നെ ഈ മലയാളി നിലകൊണ്ടു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിനു പരിധി നിശ്ചയിച്ച് പരമോന്നത നീതിപീഠം വരെ രംഗത്തെത്തിയെങ്കിലും ഇന്ത്യന്‍ സിവില്‍ സര്‍വീസ് കണ്ട കരുത്തനായ ഈ ഉദ്യോഗസ്ഥന്‍ ഒരടിപോലും പിന്നോട്ടു പോയില്ല.

ശേഷന്‍; വിവാദങ്ങളുടെ തോഴന്‍

ഇ. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ശേഷനെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി നിയമിച്ചത്. ഉടനടി തന്നെ ശേഷന്‍ തന്റെ കാര്‍ക്കശ്യ സ്വഭാവവും പുറത്തെടുത്തു. നിയമിതനായി ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ത്തന്നെ രാഷ്ട്രീയക്കാര്‍്കക് പണി കൊടുത്തു തുടങ്ങി. തിരഞ്ഞെടുപ്പുചെലവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് വോട്ടിങ്ങിനു തൊട്ടുമുന്‍പേ റദ്ദാക്കിക്കൊണ്ടായിരുന്നു അത്. 1993ല്‍ 1488 ലോക്സഭാ സ്ഥാനാര്‍ത്ഥികളെയാണ് ശേഷന്‍ അയോഗ്യരാക്കിയത്.

തിരഞ്ഞെടുപ്പു നിരീക്ഷകരെ നിയമിക്കേണ്ടത് കമ്മിഷനാണെന്നു ശഠിച്ചും തിരഞ്ഞെടുപ്പു ജോലിക്കു വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുത്തും ശേഷന്‍ വാര്‍ത്ത സൃഷ്ടിച്ചു. ശേഷനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. പാര്‍ലമെന്റ് സമ്മേളനം വിളിച്ചെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് പിന്‍വാങ്ങിയിനാല്‍ അതു നടക്കാതെപോയി. തിരഞ്ഞെടുപ്പു കമ്മിഷണര്‍ക്ക് സുപ്രീംകോടതി ജഡ്ജിക്കു തുല്യമായ പദവി വേണമെന്നാവശ്യപ്പെട്ട് ശേഷന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതും വിവാദമായി.

ശഷന്റെ അപ്രമാദിത്തം അവസാനിപ്പിക്കാന്‍ 1993 ഒക്ടോബര്‍ ഒന്നിന് നരസിംഹറാവു മറ്റു രണ്ടുപേരെ കൂടി തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരായി നിയമിച്ചു. എം.എസ്. ഗില്ലിനെയും ജി.വി.ജി കൃഷ്ണമൂര്‍ത്തിയേയും. ഇഥിനെതിരെ ശഏഷന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close