News

'ആയിരം ദിർഹംസ് പോലും എടുക്കാനില്ലാതെ കഷ്ടപ്പെടുന്ന നീ കോടീശ്വരനായ ഞാനുമായി പ്രശ്‌നമുണ്ടാകുമ്പോൾ എന്താണ് സംഭവിക്കുക എന്ന് അറിഞ്ഞിരിക്കുക നല്ലതാണ്; ഒരുപാട് പേരെ ഡീൽ ചെയ്താണ് ഞാൻ ഇവിടെ എത്തിയത്; എനിക്ക് യുഎഇയിൽ ഉള്ള സപ്പോർട്ട് നിനക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല; നീ നിന്റെ വീട്ടിക്ക് പോകൂല': ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് പുറത്തായതോടെ സൂത്രധാരനായ ആബിദ് ഷായുടെ ഓഡിയോ സന്ദേശം; മുന്നറിയിപ്പും ഭീഷണിയും പിരിഞ്ഞുപോയ കൂട്ടാളികൾക്ക്

ബുര്‍ജ് മാള്‍ കേന്ദ്രീകരിച്ച് മലയാളികള്‍ അടങ്ങുന്ന സംഘം നടത്തിയ കോടികളുടെ മണി ചെയ്ന്‍ തട്ടിപ്പിന്റെ കഥ മറുനാടന്‍ പുറത്തു കൊണ്ടുവന്നതോടെ ഭീഷണിയുമായി ദുബായിലെ ടീം ഓഷ്യന്‍ മണി ചെയിന്‍ മാഫിയ. ടീം ഓഷ്യന്‍ മണി ചെയിന്‍ മാഫിയയെ നയിക്കുന്ന എടപ്പാള്‍ക്കാരനായ ആബിദ് ഷാ നടത്തുന്ന ഓഡിയോ ഭീഷണി സന്ദേശമാണ് മറുനാടന് ലഭിച്ചത്. ടീം ഓഷ്യന്‍ മണി ചെയിന്‍ തട്ടിപ്പ് മനസിലാക്കി ഇവരുടെ ടീമില്‍ നിന്ന് ഒഴിഞ്ഞുപോയ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശമാണ് പുറത്തായത്. ഇവരുടെ വലയില്‍ കുടുങ്ങി ജീവിതം നഷ്ടമായ സഫ് വാന്‍ എന്ന മലപ്പുറത്തുള്ള യുവാവിന്റെ വീഡിയോ സന്ദേശം ഉള്‍പ്പെടെയുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മറുനാടന്‍ പുറത്തു വിട്ടത്.

വാര്‍ത്ത ദുബായി അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. മറുനാടന്‍ വാര്‍ത്ത വന്നതോടെ ദുബായിലെ നിരവധി പേര്‍ ഇവരുടെ തട്ടിപ്പില്‍ കുരുങ്ങിയ കഥകള്‍ പുറത്തു വിട്ടിരുന്നു. തട്ടിപ്പിന്റെ വൈപുല്യം ബോധ്യമായതോടെ കടുത്ത എതിര്‍പ്പാണ് ദുബായില്‍ നിന്നും ആബിദ് ഷായ്ക്കും കൂട്ടര്‍ക്കും എതിരെ ഉയര്‍ന്നത്. അതുകൊണ്ട് തന്നെ മലപ്പുറംകാരനായ ആബിദ് ഷാ തനി ഗുണ്ടാ രീതിയില്‍ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ഭീഷണി മുഴക്കുകയാണ്. തനിക്കെതിരെ ഇവര്‍ എന്തെങ്കിലും പരാതി നല്‍കുകയോ കേസ് ആവുകയോ ചെയ്താല്‍ 550 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് ആബിദ് ഷായുടെ ഇവര്‍ക്ക് നേരെയുള്ള ഭീഷണി. സിനിമാ സ്റ്റൈലില്‍ ഉള്ള മലപ്പുറം ഭീഷണിയാണ് ആബിദ് പുറത്തെടുക്കുന്നത്. ഭീഷണിയാണെങ്കിലും അതില്‍ ആബിദിനുള്ള പരിഭ്രാന്തി കൂടി ഭീഷണിയില്‍ ആബിദ് അറിയാതെ പുറത്ത് വരുകയും ചെയ്യുന്നുണ്ട്. ഭീഷണിയില്‍ നടുങ്ങിയ മിഥിലാജും സത്താറും ദുബായി ഉപേക്ഷിച്ചു കേരളത്തിലേക്ക് എത്തി. ഈ ചെറുപ്പക്കാരുടെ ഗള്‍ഫ് ജീവിത സ്വപ്നങ്ങള്‍ ആണ് ആബിദ് ഷാ യുടെ മണി ചെയിന്‍ മാഫിയ തകര്‍ത്തു കളഞ്ഞത്. കള്ള കേസില്‍ കുടുക്കും എന്ന ഭയം കൊണ്ട് ഇവര്‍ക്ക് ദുബായിലേക്ക് തിരികെ പോകാന്‍ പറ്റാത്ത അവസ്ഥ ആണെന്ന് ആണ് സഫ്വാന്‍, മിഥിലാജ്ജ്, സത്താര്‍ എന്നിവര്‍ മറുനാടനോട് വ്യക്തമാക്കിയത്.

 

Read more topics: # team ocean, # money chain,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close