Kerala

കനത്ത മഴയെതുടര്‍ന്ന് തകരാറിലായ ട്രെയിന്‍ ഗതാഗാതം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍വ്വസ്ഥിതിയിലാകുമെന്ന് റെയില്‍വെ; ഇന്ന് റദ്ദാക്കിയത് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍

തിരുവനന്തപുരം: സംസ്ഥാന കനത്ത് മഴയെത്തുടര്‍ന്ന് തകരാറിലായ ട്രെയിന്‍ ഗതാഗാതം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.  മഴയുടെ ശക്തി കുറഞ്ഞെങ്കിലും ട്രെയിന്‍ ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 

പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നിസാമുദീന്‍ -എറണാകുളം മില്ലേനിയം എക്സ്പ്രസ്എറണാകുളം-കൊല്ലം (66309) പാസഞ്ചര്‍ ( കോട്ടയം വഴി) ,എറണാകുളം -കൊല്ലം പാസഞ്ചര്‍ (ആലപ്പുഴ വഴി)  പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. 

അതേസമയം പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം. ഒക്ടോബര്‍ 15 വരെ സ്റ്റേഷനുകളില്‍നിന്നും ടിഡിആര്‍ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ലഭിക്കും. ഇതുപയോഗിച്ചു റീഫണ്ടിന് അപേക്ഷ നല്‍കാം. ഇടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ഈ സമയപരിധി ബാധകം.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം -കായംകുളം

കായംകുളം- എറണാകുളം

കൊല്ലം- എറണാകുളം

എറണാകുളം- കൊല്ലം

കോഴിക്കോട്- തൃശ്ശൂര്‍

പട്‌ന- എറണാകുളം

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close