Kerala

മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മണിമലയാറ്റില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രകാശിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മൂന്നാനി തടയണയ്ക്ക് സമീപത്ത് നിന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രകാശ് മണിമല പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ഐ.ഡി കാഡും ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങളും പാലത്തില്‍വെച്ചിരുന്നു. പ്രകാശിനെ രക്ഷിക്കാനായി സമീപത്തുണ്ടായിരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളി ആറ്റിലേക്ക് ചാടിയെങ്കിലും  രക്ഷപ്പെടുത്താനായില്ല. മണിമലപ്പാലത്തില്‍ നിന്ന് ഏതാണ്ട് അരക്കിലോമീറ്റര്‍ മാറിയാണ് മൂന്നാനി തടയണയുള്ളത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ദ്ധരും ചേര്‍ന്നാണ്‌ മൃതദേഹം കണ്ടെത്തിയത്. 

 

Read more topics: # suicide, # village officer,
Show More

Related Articles

Close