Kerala

ഉത്ര കേസിലെ പ്രധാന തെളിവ് പാമ്പിനെ കടുപ്പിച്ചുള്ള ഡമ്മി പരിശോധന

കൊല്ലം: ഉത്രവധക്കേസ് കേരളത്തിലെ അസാധാരണ കേസുകളില്‍ ഒന്നാണ്. പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തുക എന്ന കുറ്റകൃത്യം ഇതുവരെ ആരും ചെയ്തിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയെ ഇല്ലാതാക്കാന്‍ സൂരജ് എന്ന യുവാവ് അത് സമര്‍ത്ഥമായി നടപ്പിലാക്കി. കേരളാ പൊലീസിനെയും ഏറെ കുഴപ്പിച്ച കേസാണ് ഉത്ര വധക്കേസ്. പാമ്പു കടി മരണമെന്ന നിലിയല്‍ തുടങ്ങിയ കൊലപാതകമെന്ന് തെളിഞ്ഞതോടെ തെളിവുകള്‍ കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അതിനായി ശാസ്ത്രീയ വഴികളിലൂടെയായിരുന്നു പൊലീസ് അന്വേഷണം.

ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു ഉത്ര വധക്കേസില്‍ പൊലീസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തല്‍ കോടതിക്കു മുന്നില്‍ തെളിയിക്കാന്‍ ഡമ്മി പരിശോധന എന്ന ആശയമാണ് പൊലീസ് നടപ്പാക്കിയത്. യഥാര്‍ഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഉത്ര വധക്കേസിലെ സുപ്രധാനമായ തെളിവായി കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ താന്‍ കൊന്നുവെന്നായിരുന്നു പൊലീസിനു മുന്നിലെ സൂരജിന്റെ കുറ്റസമ്മത മൊഴി. പക്ഷേ ഈ മൊഴി മാത്രം കൊണ്ട് കോടതിക്ക് മുന്നില്‍ സൂരജ് ചെയ്ത കുറ്റം തെളിയിക്കാനാവില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു.

 

Read more topics:
Show More

Related Articles

Close