News

ഓട്ടോയില്‍ നിന്ന് കുരങ്ങന്‍ കവര്‍ന്നത് ഒരു ലക്ഷം

ജബല്‍പൂര്‍: ഒരുലക്ഷം രൂപ അടിച്ചുമാറ്റിയ കുരങ്ങന്‍ 56000 രൂപ മടക്കി കൊടുത്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ഗതാഗത കുരുക്കില്‍പ്പെട്ട് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നാണ് ഒരു ലക്ഷം കവര്‍ന്ന് കള്ളന്‍ കടന്നത്. ജബല്‍പൂരിലെ കതവ് ഗട്ടിലാണ് സംഭവം നടന്നതെന്ന് മജോലി പൊലീസ് പറഞ്ഞു.

പണത്തിന്റെ ഉടമയും രണ്ടു സുഹൃത്തുക്കളുമാണ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്നത്. ഗതാഗത കുരുക്കില്‍ പെട്ടപ്പോള്‍ കാരണമറിയാന്‍ മൂവരും പുറത്തിറങ്ങിയപ്പോഴാണ് കുരങ്ങന്‍ പണമടങ്ങിയ ടവ്വല്‍ മോഷ്ടിച്ചത്. ടവ്വലുമായി കുരങ്ങന്‍ ഓടി മരത്തില്‍ കയറിയതും കെട്ടഴിഞ്ഞ് പണമെല്ലാം റോഡില്‍ വീണു. റോഡില്‍ നിന്നും സമീപത്തു നിന്നുമായി 56000 രൂപ മാത്രമാണ് ഉടമയ്ക്ക് തിരിച്ചു കിട്ടിയത്.

 

Read more topics:
Show More

Related Articles

Close