News
മോസ്കോയില്‍ കണ്ടെത്തിയ പുതിയ വകഭേദം ഇന്ത്യന്‍ ഡെല്‍റ്റാ വകഭേദത്തേക്കള്‍ ഭയാനകം

മോസ്കോ: കോവിഡിന്റെ പുതിയ വകഭേദം കണ്ടത്തിയെന്ന് റഷ്യ. ഒരു വാക്സിനും ഈ വകഭേദത്തെ പിടിച്ചു കെട്ടാനാകില്ല. ഇതോടെ വീണ്ടും കോവിഡ് ഭീതി രൂക്ഷമാകുകയാണ്. മോസ്കോയിലെ വകഭേദം പടര്‍ന്നു പിടിച്ചാല്‍ അതു കൈവിട്ട കളിയായി മാറും. മോസ്കോ 7,700ല്‍ പരം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കാരണം തേടി പോയപ്പോഴാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇന്ത്യന്‍ വകഭേദത്തേക്കാള്‍ ഏറെ ഭയനാകമാണ് ഇത്.
മോസ്കോയിലെ ഗമേലയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയില്‍ പുതിയ വകഭേദത്തെ നിരീക്ഷിക്കുകയാണ്. സ്ഫുട്നിക്, ഫൈസര്‍ വാക്സിനുകള്‍ക്ക് പോലും ഈ വകഭേദത്തെ പിടിച്ചു കെട്ടാന്‍ കഴിയില്ലെന്നതാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നെത്തിയ ഡെല്‍റ്റാ വൈറസും ഭീതി ജനകമായിരുന്നു. അസ്ട്രസെനെകയുടെ വാക്സിന്റെ ആദ്യ ഡോസിന് ഇന്ത്യയില്‍ നിന്നെത്തിയ ഡെല്‍റ്റ വകഭേദത്തിനെതിരെ 33 ശതമാനം മാത്രമാണ് കാര്യക്ഷമതയുള്ളതെന്ന് കണ്ടെത്തുകയും ചെയ്തു.
ഇന്ത്യന്‍ വകഭേദം ബാധിച്ചവരില്‍ പോലും രോഗം ഗുരുതരമാക്കാതെ കാത്തുസൂക്ഷിക്കുവാന്‍ കോവിഡ് വാക്സിനുകള്‍ക്ക് കഴിയുമെന്ന ഔദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവന്നു. മാത്രമല്ല, ആദ്യ ഡോസ് മാത്രം ലഭിച്ചവരിലും പത്തില്‍ ഏഴുപേരില്രോഗം ഗുരുതരമാകാതെ കാത്തുസൂക്ഷിക്കാന്‍ ഇതിനായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൈസര്‍ വാക്സിന് ഡെല്‍റ്റ വകഭേദത്തിനെതിരെ 96 ശതമാനം പ്രതിരോധമുയര്‍ത്താന്‍ കഴിയുമ്പോള്‍ അസ്ട്രാസെനെക 92 ശതമാനം പ്രതിരോധം ഉയര്‍ത്തുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.