Kerala

വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനം

ഏറ്റുമാനൂര്‍:വീട്ടമ്മയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനം.മല്‍പ്പിടുത്തത്തിനൊടുവില്‍ ഏറ്റുമാനൂര്‍ ഓണംതുരുത്ത് പ്രാവട്ടം ഭാഗത്ത് കളത്തില്‍പറമ്പില്‍ വീട്ടില്‍ മുത്തുപ്പട്ടര്‍ എന്ന് വിളിക്കുന്ന അനില്‍കുമാറി (35)നെ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

അനില്‍കുമാറിനെ അന്വേഷിച്ച് ചെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേരേ ഇയാള്‍ വധഭീഷണി മുഴക്കി.തുടര്‍ന്ന് പട്ടിക കഷണം കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.പ്രതിയുടെ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

 

Read more topics:
Show More

Related Articles

Close