India

നേഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി സർക്കുല‌ർ ഇറക്കിയ ആശുപത്രി സൂപ്രണ്ട് മാപ്പ് പറഞ്ഞു

ന്യൂഡൽഹി: ജോലി സമയത്ത് നഴ്‌സുമാർ മലയാളം സംസാരിക്കരുതെന്നും ഇംഗ്ളീഷിലോ ഹിന്ദിയിലോ ആണ് സംസാരിക്കേണ്ടതെന്നും വിവാദ ഉത്തരവിറക്കിയ ആശുപത്രി സൂപ്രണ്ട് മാപ്പ് പറഞ്ഞു. ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് വിവാദ ഉത്തരവിനെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുട‌ർന്ന് മാപ്പ് പറഞ്ഞത്.ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചുകൊണ്ടല്ല ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്നതായും നഴ്‌സിംഗ് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള‌ളവരും മറ്റ് ഭാഷകൾ സംസാരിക്കുന്നവരും അറിയിച്ച പരാതിയെ തുടർന്നാണ് ഈ ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്ന കത്തിൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

Show More

Related Articles

Close