Kerala

ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയത് സഹികെട്ടെന്ന് ഭാര്യ

വെള്ളറട: അമ്പൂരി കണ്ടംതിട്ട ജിപിന്‍ഭവനില്‍ സെല്‍വ മുത്തു(52) കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഭാര്യ സുമലത (ഷീബ40) കുറ്റം സമ്മതിച്ചു. സഹികെട്ടാണ് കൊല ചെയ്തതെന്നാണ് സുമലത പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് പതിവായിരുന്നു, സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കൊല നടത്തിയതെന്നാണ് ഷീബ നെയ്യാര്‍ ഡാം പൊലീസിനോട് വ്യക്തമാക്കിയത്.

തലേന്ന് രാവിലെയും മര്‍ദിച്ചു. പുലര്‍ച്ചെ 2ന് ശേഷമായിരുന്നു കൊലപാതകം. കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന സെല്‍വമുത്തുവിന്റെ തലയില്‍ ഉലക്കകൊണ്ട് ശക്തമായി അടിച്ചു. ഈ അടിയുടെ ആഘാതത്തില്‍ ബോധം നശിച്ചു. തലയോടും പൊട്ടി. കട്ടിലിന്റെ വശത്ത് നിന്നുകൊണ്ടാണ് അടിച്ചത്. തുടര്‍ന്ന് റബര്‍ തടിയുടെ കഷണം കൊണ്ട് വീണ്ടും മൂന്നുവട്ടം തലയ്ക്കടിച്ചു. അതിനുശേഷം കട്ടിലില്‍ ഇരുന്ന് കറിക്കത്തികൊണ്ട് കഴുത്തറത്തു.

 

Read more topics:
Show More

Related Articles

Close