News

ലുലുവിനെ പറ്റിച്ച് മുങ്ങിയ മലയാളിയെ തേടി പൊലീസ്

സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കോടികളുടെ തട്ടിപ്പു നടത്തിയ മലയാളിയെ തേടി ഇന്ത്യന്‍ എംബസിയും കേരളാ പൊലീസും. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഷിജു ജോസഫിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജറായി ജോലി ചെയ്തിരുന്ന ഇയാള്‍ 2.23 മില്യണ്‍ റിയാലിന്റെ  സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.സൂപ്പര്‍മാര്‍ക്കറ്റ് മാനേജരായിരുന്ന ഇയാള്‍ കഴിഞ്ഞ നാലു വര്‍ഷം കൊണ്ടാണ് ലുലുവിനെ അതിവിദഗ്മായി പറ്റിച്ച് ജോലിയിലിരിക്കെ കോടികള്‍ തട്ടിയെടുത്തതെന്ന്  ലുലു അധികൃതര്‍ പറഞ്ഞു. അതേസമയം കമ്പനിയെ പറ്റിച്ച് നാട്ടിലേക്ക് കടന്ന ഇയാളെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളുടെ തട്ടിപ്പ് കമ്പനി മനസ്സിലാക്കി എന്ന് തിരിച്ചറിഞ്ഞതോടെ  എമര്‍ജന്‍സി ലീവെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന്  കഴിഞ്ഞ ദിവസം ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക്് പരാതി നല്‍കുകയായിരുന്നു കമ്പനി അധികൃതര്‍. വിതരണക്കാരുമായി നല്ല അടുപ്പമുള്ള ഇയാള്‍ സ്ഥാപനമറിയാതെ വിതരണക്കാരില്‍ നിന്നും വന്‍ തോതില്‍ സാധനം വാങ്ങുകയും മറിച്ചു വില്‍ക്കുകയുമാണ് ചെയ്തത്.  ഇത്തരത്തില്‍ നാലു വര്‍ഷം കൊണ്ടാണ് ഇയാള്‍ 4.24 കോടിയുടെ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ പേരില്‍ വ്യാജരേഖകളും സീലും  തയാറാക്കിയായിരുന്നു തട്ടിപ്പ്. സാധനങ്ങള്‍ വാങ്ങിയ വകയില്‍ ബില്ലുകള്‍ അക്കൗണ്ട്‌സില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതിന്റെ സൂത്രധാരന്‍ ഷിജുവാണെന്ന് വ്യക്തമായി. എന്നാല്‍ തട്ടിപ്പിന്റെ വിവരം പുറത്ത് വരുന്നതിനു മുന്‍പു തന്നെ താന്‍ കുടുങ്ങുമെന്ന് മനസ്സിലായ ഇയാള്‍ എമര്‍ജന്‍സി ലീവില്‍  നാട്ടിലേക്ക് കടക്കുകയായിരുന്നു.  എന്നാല്‍, വീട്ടുകാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഷിജു അവിടെ എത്തിയിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, ഷിജുവിനെ കണ്ടെത്താനുള്ള അന്വേഷണം കഴക്കൂട്ടം പൊലീസ് ഊര്‍ജിതമാക്കി.സൗദിയിലെ ഇന്ത്യന്‍ എംബസിക്കും ലുലു അധികൃതര്‍ പരാതി നല്‍കി. പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എസ്പിക്കും ഇന്ത്യന്‍ എംബസി അധികൃതര്‍ കത്തയച്ചു. എത്രയും വേഗം വിഷയത്തില്‍ നടപടിയെടുക്കണമെന്നും എംബസി അധികൃതര്‍ ആവശ്യപ്പെട്ടു. എംബസിയും വിഷയത്തില്‍ ഇടപെട്ടതോടെ കേരളാ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.അതേസമയം, കേരളത്തിന് പുറത്ത്  പോയിട്ടുണ്ടോ എന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ട്. 

 

Read more topics: # saudi arabia, # lulu,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close