News

പഴങ്ങളിലും നിപ വൈറസ് സാന്നിദ്ധ്യമില്ല

കോഴിക്കോട്: നിപ വൈറസ് സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞെങ്കിലും രോഗം ബാധിച്ച് 12 വയസുകാരന്‍ മരിക്കാന്‍ ഇടയായതില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ അധികൃതര്‍. മുന്നൂര്‍ പ്രദേശത്തുനിന്ന് ശേഖരിച്ച പഴങ്ങളുടെ സാംപിള്‍ ഫലവും നെഗറ്റീവായി.

രോഗം ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച റംമ്പൂട്ടാന്‍ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളാണ് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചത്. വവ്വാലുകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയില്‍ നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു.

ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാംപിള്‍ പരിശോധനാ ഫലമാണ് ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇനി പ്രതീക്ഷിക്കുന്നത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസത്തിന് ഇടനല്‍കിയിരുന്നു.

 

 

 

Read more topics:
Show More

Related Articles

Close