Kerala

ബിജെപി നേതാക്കളെ ജയിലിൽ അടക്കാൻ പിണറായി കളിക്കുന്ന കളി : കുമ്മനം

തിരുവനന്തപുരം: കേരളത്തിൽ ബി ജെ പിയെ നശിപ്പിക്കാൻ സി പി എമ്മും കേരള പൊലീസും ശ്രമിക്കുന്നുവെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽകണ്ട് പരാതി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കള്ളക്കേസും ചമച്ച് ബി ജെ പി നേതാക്കന്മാരെ ജയിലിലടക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.കൊടകര കുഴൽപ്പണക്കേസിൽ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബി ജെ പിയെ വേട്ടയാടാൻ വേണ്ടിയാണ്. പാർട്ടിയുടെ സൽപ്പേര് നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിക്ക് കേസിൽ ബന്ധമില്ല. അന്വേഷണം പൊലീസ് ബി ജെ പിയിലേക്ക് വഴിതിരിച്ച് വിടുകയാണ്. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പരാതികളെ ബി ജെ പി ചെറുക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

 

Show More

Related Articles

Close