NRI

ഒരു യുവതിയുടെ ഫോൺ വിളി കേട്ടപ്പോൾ ദുബായിലേക്ക് പറന്ന തുഷാർ പത്താം ദിവസവും യുഎഇയിൽ കുടുങ്ങി കിടക്കുന്നു; വീട്ടുകാരെ വിരട്ടാൻ പിണറായി പൊലീസിനെ അയച്ചിട്ടും സകല കോണുകളിൽ നിന്നും സമർദ്ദങ്ങൾ ചെലുത്തിയിട്ടും അനങ്ങാതെ നാസിൽ അബ്ദുല്ല; വെള്ളാപ്പള്ളിയെ കുഴപ്പത്തിലാക്കുന്നത് വിവാദമായതോടെ പണം കൊടുത്താൽ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നത് തന്നെ; സഹായിക്കാൻ വേണ്ടി ജാമ്യം നിന്നതിന്റെ പേരിൽ ഉണ്ടായ പേരുദോഷം മാറ്റാൻ പെടാപാടുപ്പെട്ട് യൂസഫലിയും

യുവതിയുടെ ഫോണ്‍ വിളിയാണ് ബിഡിജെഎസ് അധ്യക്ഷനെ യുഎഇയില്‍ എത്തിച്ചത്. എല്ലാ കച്ചവടവും ഉറപ്പിച്ച് ഉടന്‍ നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി ലക്ഷ്യമിട്ടത്. എന്നാല്‍ യുഎഇയില്‍ എത്തിയ തുഷാറിനെ കാത്തിരുന്നത് വമ്പന്‍ വിവാദങ്ങളായിരുന്നു. ചെക്ക് കേസും അറസ്റ്റും. എന്തെങ്കിലും നല്‍കി കേസില്‍ നിന്ന് ഊരാനുള്ള ശ്രമവും പൊളിഞ്ഞു. ഇതോടെ ഒരു യുവതിയുടെ ഫോണ്‍ വിളി കേട്ടപ്പോള്‍ ദുബായിലേക്ക് പറന്ന തുഷാര്‍ പത്താം ദിവസവും യുഎഇയില്‍ കുടുങ്ങി കിടക്കുന്നു. നാസില്‍ അബ്ദുല്ലയെന്ന തൃശൂരുകാരന്റെ പരാതിയാണ് ഇതിന് കാരണം. നാസിലിന്റെ വീട്ടുകാരെ വിരട്ടാന്‍ പിണറായി പൊലീസിനെ അയച്ചിട്ടും സകല കോണുകളില്‍ നിന്നും സമര്‍ദ്ദങ്ങള്‍ ചെലുത്തിയിട്ടും അനങ്ങാതെ നാസില്‍ അബ്ദുല്ല തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. ആറു കോടി കിട്ടിയാല്‍ കേസ് പിന്‍വലിക്കാമെന്ന് നാസില്‍ പറയുന്നു.

കോടികളുടെ ആസ്തി വെള്ളാപ്പള്ളി നടേശനുണ്ട്. എസ് എന്‍ ഡി പി യൂണിയന്റെ ജനറല്‍ സെക്രട്ടറിയുടെ മകന് ഈ പണം കൊടുക്കുക വലിയ കാര്യവുമല്ല. എന്നിട്ടും പണം എടുക്കാന്‍ മടിക്കുകയാണ് വെള്ളാപ്പള്ളിയെന്നതാണ് പുറത്തു വരുന്നത്. ചെക്ക് കേസ് വിവാദമായതോടെ പണം കൊടുത്താല്‍ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് ഇതിന് കാരണം. അതിനിടെ വെള്ളാപ്പള്ളിയെ സഹായിക്കാന്‍ വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ഉണ്ടായ പേരുദോഷം മാറ്റാന്‍ പെടാപാടുപ്പെട്ട് എംഎ യൂസഫലിയും വാര്‍ത്തകളില്‍ നിറയുകയാണ്. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കുന്നതിന് മുന്‍പൊരിക്കലും തന്റെ പ്രശ്നവുമായി നാസില്‍ അബ്ദുല്ല തന്നെ ബന്ധപ്പെട്ടിരുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ.യൂസഫലി വിശദീകരിക്കുന്നു. തുഷാറുമായി ബന്ധപ്പെട്ട ചെക്ക് കേസ് വരുന്നതിന് മുമ്പ് ഇത്രയും വര്‍ഷങ്ങളായിട്ട് നാസില്‍ അബ്ദുല്ലയോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഞാനുമായോ, എന്റെ ഓഫിസുമായോ ബന്ധപ്പെട്ടിരുന്നില്ലെന്ന് യൂസഫലി പറയുന്നു.

ഞാനുമായി വ്യക്തിപരമായി ബന്ധമുള്ളവരായി പോലും ഒരു നിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ചെക്ക് കേസില്‍ ഇടപെടാറില്ല എന്ന് ഞാന്‍ എപ്പോള്‍ എവിടെ വച്ച് പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസില്‍ അബ്ദുല്ലയാണെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. ചെക്ക് കേസില്‍ ജാമ്യത്തുക നല്‍കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നും മറ്റ് ഏതു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും എം.എ.യൂസഫലി കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശദീകരിക്കുകയുണ്ടായി. തുഷാര്‍ വെള്ളപ്പാള്ളിയെ ജയില്‍ മോചിതനാക്കുന്നതിന് അഭ്യര്‍ത്ഥന പ്രകാരം യൂസഫലി സാമ്പത്തികമായി സഹായിച്ചിരുന്നു. ഇതിനിടെയാണ് നാസില്‍ ആരോപണം ഉന്നയിച്ചത്.

തുഷാറിന്റെ നിര്‍മ്മാണ കമ്പനിയായ ബോയിങ് കണ്‍സ്ട്രക്ഷന്റെ ഉപ കരാറുകാരനായ നാസില്‍ തനിക്ക് 90 ലക്ഷം ദിര്‍ഹം ലഭിക്കാനുണ്ടെന്ന് അവകാശപ്പെട്ടാണ് ചെക്ക് കേസ് നല്‍കിയിട്ടുള്ളത്. ഈ മാസം 20ന് നാട്ടില്‍ നിന്നെത്തിയ തുഷാറിനെ ദുബായ് പൊലീസ് പിടികൂടി അജ്മാന്‍ പൊലീസിന് കൈമാറുകയായിരുന്നു. ഒരു ദിവസം തടവില്‍ കഴിഞ്ഞ തുഷാര്‍ പിന്നീട് 10 ലക്ഷം ദിര്‍ഹമും പാസ്പോര്‍ടും ജാമ്യം വച്ചാണ് പുറത്തിറങ്ങിയത്. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. കേസുമായി മുന്നോട്ട് പോകാനാണ് ഇരുകൂട്ടരുടെയും തീരുമാനം. ഇതിനിടെ അറബിയുടെ പാസ്പോര്‍ട്ട് ജാമ്യമായി നല്‍കി നാട്ടിലേക്ക് രക്ഷപ്പെടാനുള്ള തുഷാറിന്റെ ശ്രമവും വിജയിച്ചില്ല. ആറു കോടി വേണമെന്നാണ് നാസിലിന്റെ ആവശ്യം. എന്നാല്‍ ഇത് നല്‍കില്ലെന്ന് തുഷാറും,

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close