Kerala
സംസ്ഥാനത്ത് നാളെ കെഎസ് യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയതു; സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്്യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയതു. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചത്. യൂണിവേഴ്സിറ്റി കോളേജ് അക്രമത്തില്‍ കെഎസ് യുവിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.
സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് ചാടിക്കടക്കാനും ശ്രമം നടത്തിയിരുന്നു. ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകര്‍ എംജി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തിരുന്ന. പോലീസിനുനേരെ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു സംഘര്‍ഷം സൃഷ്ടിച്ചു.