News

ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്; ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് സഹിക്കാനാകില്ലെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍

ഡല്‍ഹി: ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് സഹിക്കാനാകില്ലെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍. നോര്‍ത്ത് കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ കോളേജിലുള്ള നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന ഛാത്ര പരിഷദിന്റെ പരാതിയാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്

ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സംഘര്‍ഷംമുഖ്യമന്ത്രി മമത ബാനര്‍ജി കോളേജിലെത്തി പ്രതിമയുടെ ഭാഗങ്ങള്‍ കയ്യിലെടുത്ത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ചു. ബംഗാളിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും ആത്മാഭിമാനത്തിനും എതിരെയാണ് ബിജെപിയുടെ ആക്രമണം എന്നാണ് മമത ബാനര്‍ജി പറഞ്ഞത്. 19ാം നൂറ്റാണ്ടിലെ ബംഗാളി നവോത്ഥാന നായകരില്‍ പ്രമുഖനാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍. വിധവാ വിവാഹത്തിന് അനുമതി നല്‍കുന്ന നിയമം നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയത് വിദ്യാസാഗറാണ്.

ബംഗാളിന്റെ ആത്മാഭിമാനത്തെ ബിജെപി ആക്രമിക്കുന്നു എന്ന പ്രചാരമാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂലും നടത്തുന്നത്. ബംഗാളി സാമൂഹ്യപരിഷ്‌കര്‍ത്താക്കളെ ഏറ്റെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായേക്കും.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close