News

ട്വിറ്ററിനെ നിരോധിച്ച നൈജീരിയയുടെ മറുപടി പ്രശംസിച്ച് ട്രംപ്

വാഷിംഗ്ടൺ : നൈജീരിയയിൽ ട്വിറ്ററിന് നിരോധമേർപ്പെടുത്തിയ നടപടിയെ അഭിനന്ദിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയൻ പ്രസിഡന്റിനെ ബാൻ ചെയ്ത ട്വിറ്ററിന് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത് മികച്ച ഒരു തീരുമാനമായിരുന്നു. ഇത്തരത്തിൽ എല്ലാ രാജ്യങ്ങളിലും ട്വിറ്ററും ഫേസ്ബുക്കും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ വാക്കുകൾ ഇങ്ങനെ :

"നൈജീരിയ എടുത്തത് വളരെ മികച്ച ഒരു നടപടിയാണ്. താൻ പ്രസിഡന്റായിരുന്നപ്പോൾ തന്നെ ട്വിറ്ററും ഫേസ്ബുക്കും നീക്കം ചെയ്യുമായിരുന്നു. എന്നാൽ ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ഇടയ്ക്കിടെ തന്റെ വീട്ടിൽ വരികയും തന്നെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ അനുവദിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എല്ലാ രാജ്യങ്ങളും നിരോധിക്കണം. തെറ്റായ വഴിയിലൂടെ പോകുന്ന ഇവർക്ക് തെറ്റും ശരിയും ആജ്ഞാപിക്കാനുള്ള അനുവാദമില്ല."

 

Read more topics: # twitter, # trump, # nigeria,
Show More

Related Articles

Close