Kerala

നാലുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് ട്യൂഷന്‍ അദ്ധ്യാപകന്‍

കൊച്ചി: പള്ളുരുത്തിയില്‍ നാലുവയസുകാരന് അദ്ധ്യാപകനില്‍ നിന്ന് ക്രൂരമര്‍ദനമേറ്റു. തക്ഷശില ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ നിഖിലാണ് എല്‍ കെ ജി വിദ്യാര്‍ത്ഥിയായ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുട്ടി മര്‍ദനത്തിനിരയായത്.ഇെംഗ്‌ളീഷ് അക്ഷരങ്ങള്‍ പറയാത്തതിനാലാണ് മര്‍ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ അദ്ധ്യാപകനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തു. നിഖില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്

 

 

 

Read more topics:
Show More

Related Articles

Close