India

ഉന്നാവ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; വാഹനാപകടക്കേസിലെ അന്വേഷണ പുരോഗതി സിബിഐ അറിയിക്കും; പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും ഇന്ന് സമര്‍പ്പിക്കും

ഡല്‍ഹി: ഉന്നാവ് കേസ് ഇന്ന് സുപ്രീംകോടതിയില്‍. വാഹനാപകടക്കേസിലെ അന്വേഷണ പുരോഗതി സിബിഐ അറിയിക്കും. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും ഇന്ന് സമര്‍പ്പിക്കും. അതേസമയം അപകടത്തില്‍ ഉള്‍പ്പെട്ട ട്രക്ക് ഡ്രൈവറും ട്രക്കിന്റെ ക്ലീനറും ചൊവ്വാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറില്‍ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കും. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കോടതിയാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.

ലഖ്നൗവിലെ സിബിഐ കോടതി പരിശോധന നടത്താന്‍ അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ആശിഷ് കുമാര്‍ പാല്‍, ക്ലീനര്‍ മോഹന്‍ ശ്രീവാസ് എന്നിവരെയാണ് ഗാന്ധിനഗറിലെത്തിച്ചത്. പരിശോധനയില്‍ ബ്രെയിന്‍ മാപ്പിംഗ്, ഫിംഗര്‍പ്രിന്റ് ടെസ്റ്റ് എന്നിവ കര്‍ശന സുരക്ഷയില്‍ നടത്തും.

ബലാത്സംഗക്കേസില്‍ പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറാണ് മുഖ്യ പ്രതി.  റായ് ബറേലിക്ക് സമീപം ദേശീയപാതയില്‍ വച്ചാണ് കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ജീവിതത്തിനായി പൊരുതുകയാണ്, ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലാണ്.

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട 19 കാരി ബിജെപി എംഎല്‍എയുടെയും കൂട്ടാളികളുടെയും കൈകളില്‍ ആക്രമണം നേരിട്ടപ്പോള്‍ 17 വയസായിരുന്നു.സുപ്രീം കോടതി അടുത്തിടെ ഉനാവോ ബലാത്സംഗ കേസ് ദില്ലിയിലേക്ക് മാറ്റിയിരുന്നു. ടീസ് ഹസാരി കോടതി ഇപ്പോള്‍ ദിവസേനയുള്ള വാദം കേള്‍ക്കുന്നു. ഉന്നാവോ ബലാത്സംഗ അപകടത്തില്‍ സെംഗറിനും മറ്റുള്ളവര്‍ക്കുമെതിരെ അഞ്ച് കേസുകളുണ്ട്.

കേസ് ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു സുപ്രീം കോടതി ഈമാസം ഒന്നിന് ഉത്തരവിട്ടത്. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. 

 

 

 

 

 

Read more topics: # supreme court, # cbi, # Unnao rape case,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close