India

സ്ത്രീകളെ കൊല്ലുന്ന സീരിയൽ കില്ലർ; ഫോട്ടോ പുറത്തുവിട്ട് യു.പി പൊലീസ്

ലഖ്‌നൗ: സ്ത്രീകളെ കൊന്ന് നഗ്നമായ നിലയിൽ മൃതദേഹം ഉപേക്ഷിക്കുന്ന സീരിയൽ കില്ലറുടെ ഫോട്ടോ പുറത്തുവിട്ട് ഉത്തർ പ്രദേശ് പൊലീസ്. ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ഇതുവരെ ഇയാൾ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തി. ഒളിവിൽപ്പോയ ഇയാളെ കണ്ടെത്തുന്നതിനായി പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്. ആറുസംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. 50നും 60നും ഇടയ്ക്കുള്ള സ്ത്രീകളാണ് ഇയാൾ കൊല്ലുന്നത്. കൊന്നതിന് ശേഷം മൃതദേഹം ന​ഗ്നമാക്കി ഉപേക്ഷിക്കും. 

ഡിസംബർ 6 ന് അയോധ്യയിലെ ഖുഷേതി ഗ്രാമത്തിലാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഡിസംബർ 17ന് ബാരാബങ്കിയിൽ രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. 12 ദിവസത്തിനു ശേഷമായിരുന്നു മൂന്നാമത്തെ കൊലപാതകം. ഡിസംബർ 29ന് തതാറാ ഗ്രാമത്തിലുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകൾ സമാനമായിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് അന്വേഷണത്തിലാണ് കൊലയാളി ഒരാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സീരിയൽ കില്ലറായ ഇയാളുടെ ചിത്രവും പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

 

 

 

 

 

 

 

Read more topics: # up, # up police, # CRIME, # serial killer,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close