News

കാല്‍ ലക്ഷം കോടി രൂപയുടെ മൂപ്പത് സൈനിക ഹെലികോപ്ടറുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങും; സര്‍ഫസ് ടു മിസൈലുകളും വാങ്ങാന്‍ ധാരണ; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവിന് മുന്നോടിയായി അമേരിക്കയുമായി വന്‍ ആയുധവ്യാപാര കരാറിലൊപ്പിട്ട് ഇന്ത്യ; ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് ഡല്‍ഹിയുടെ സുരക്ഷയ്ക്കായി; ട്രംപിന്റെ സന്ദര്‍ശനം 25,26 തീയതികളിലായി; അഹമ്മദാബാദിലെ പടുകൂറ്റന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യുമെന്നും ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ വ്യാപാരക്കരാറിന് വഴിയൊരുങ്ങുന്നു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി കാല്‍ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടിന് ധാരണയായിരിക്കുന്നത്. 30 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് തീരുമാനം. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം.

അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് ഈ മാസം 24, 25 തീയതികളില്‍ ഇന്ത്യ സന്ദര്‍ശനം നടത്തുക. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ഡല്‍ഹിക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും. ഇവിടെ പുറന്ന സ്റ്റേഡിയത്തില്‍ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളെ അഭിസംബോധന ചെയ്യും. ഇന്ത്യ. യുഎസ് പ്രതിരോധ ആയുധ നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് സൈനിക ഹെലികോപ്ടറുകളും ഡല്‍ഹിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈല്‍ സംവിധാനവുമാണ് ഇന്ത്യ വാങ്ങാന്‍ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ നിന്ന് നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2(നംസാസ്-2) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്.

ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്.ഇന്ത്യ സന്ദര്‍ശിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഈ മാസം 24-നാണ് ഇന്ത്യയിലെത്തുക.

വിശിഷ്ടാതിഥികള്‍ക്ക് ഇന്ത്യ അവിസ്മരണീയ സ്വീകരണമൊരുക്കുമെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും യുഎസ് പ്രസിഡന്റിന്റേത്. ഇന്ത്യ-യുഎസ് സൗഹൃദം ഈ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ ഊട്ടിഉറപ്പിക്കും. ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് ഇന്ത്യയും യുഎസും. വിശാലമായ വിവിധ വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പരസ്പരം സഹകരിച്ച് വരുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരന്മാരില്‍ മാത്രമല്ല ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും മോദി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നത്.

ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഡല്‍ഹിക്കു പുറമേ ഗുജറാത്തും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. രണ്ടു മാസമായി ട്രംപിന്റെ ഇന്ത്യാ-സന്ദര്‍ശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം സന്ദര്‍ശനം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. മോദിയും ട്രംപും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സന്ദര്‍ശനം ഉറപ്പിച്ചതെന്ന് വൈറ്റ് ഹൗസും പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഹമ്മദാബാദില്‍ പുതിയതായി നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തില്‍ പൊതുജനറാലിയെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംസാരിക്കുമെന്ന് ട്രംപ് മുന്‍പ് പ്രതികരിച്ചിരുന്നത്. അഹമ്മദാബാദ് എയര്‍പോര്‍ട്ട് മുതല്‍ സ്റ്റേഡിയം വരെ 50 മുതല്‍ 70 ലക്ഷം പേര്‍ ഉണ്ടാകും.

സ്റ്റേഡിയത്തിലെ പൊതുജനറാലിയില്‍ പതിനായിരകണക്കിന് ആളുകള്‍ ഉണ്ടാകും. അഹമ്മദാബാദ് എയര്‍പോര്‍ട്ട് മുതല്‍ സ്റ്റേഡിയം വരെ 50 മുതല്‍ 70 ലക്ഷം പേര്‍ ഉണ്ടാകും. സ്റ്റേഡിയത്തിലെ പൊതുജനറാലിയില്‍ പതിനായിരകണക്കിന് ആളുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close