News

ഇന്ത്യക്കു വേണ്ടി പാക്കിസ്ഥാനെതിരെ പരസ്യ നിലപാടുമായി യു.എസ്.എ

അമേരിക്കയുമായുള്ള സമ്പൂര്‍ണ്ണ സൈനിക സഹകരണത്തിനുള്ള കോംകാസ അഥവാ കമ്യൂണിക്കേഷന്‍സ്, കോംബാറ്റബിലിറ്റി, സെക്യൂരിറ്റി എഗ്രിമെന്റ് കരാറില്‍ ഒപ്പുവെച്ചതോടെ, ഇന്ത്യ രാജ്യന്തര നയതന്ത്ര തലത്തില്‍ പിന്നിട്ടത് സുപ്രധാന നാഴികകല്ല്. ഡല്‍ഹിയില്‍ നടന്ന ആദ്യ ഇന്ത്യ-യു.എസ്. ടു പ്ലസ് ടു ചര്‍ച്ചയില്‍ ഒപ്പുവെച്ച കരാറിന് സൈനിക ഉടമ്പടിക്കപ്പുറത്തേക്ക് വലിയ മാനങ്ങളുണ്ടെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

യു.എസ്. നിര്‍മ്മിത സൈനിക ഉപകരണങ്ങളിലെ രഹസ്യ സാങ്കേതിക വിദ്യ കൈമാറുന്നതാണ് കരാറിലെ പ്രധാന ധാരണയെങ്കിലും, ഏഷ്യയില്‍ അമേരിക്കയുടെ പ്രധാന സൈനിക പങ്കാളി ഇന്ത്യയാണെന്ന്് ഈ കരാറിലൂടെ പ്രഖ്യാപിക്കുകയാണ്.അടുത്തവര്‍ഷം ഇന്ത്യ-യു.എസ്. സംയുക്ത സൈനികാഭ്യാസത്തിനും ധാരണയായിട്ടുണ്ട്. ഇതും മേഖലയില്‍ ശക്തിപ്രാപിക്കുന്ന പാക്കിസ്ഥാന്‍-ചൈന കൂട്ടുകെട്ടിനുള്ള ശക്തമായ മറുപടിയായി മാറും.ഭീകരവാദത്തെ സംയുക്തമായി ചെറുക്കുമെന്ന പ്രഖ്യാപനവും ടു പ്ലസ് ടു ചര്‍ച്ചയില്‍ പാക്കിസ്ഥാനുനേരെ ഇന്ത്യയും അമേരിക്കയും തൊടുത്തുവെച്ച ആയുധമാണ്. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് തുറന്നുപറഞ്ഞില്ലെങ്കിലും ഇന്ത്യയില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ അത്തരമൊരു പരാമര്‍ശം കൊണ്ടുവരാനായത് നയതന്ത്ര വിജയമായും വിലയിരുത്തപ്പെടുന്നു. അമേരിക്കയുമായുള്ള വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യ എത്രത്തോളം വിലമതിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ടു പ്ലസ് ടു ചര്‍ച്ചയുടെ തുടക്കം മുതലുള്ള കാര്യങ്ങള്‍.അമേരിക്കന്‍ പ്രതിനിധികളായ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെയും ബുധനാഴ്ച വൈകിട്ട് വിമാനത്താവളത്തിയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം നടന്ന ട്രംപ്-മോദി കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു യോഗത്തെക്കുറിച്ച് ധാരണയായത്. ആദ്യ യോഗത്തിലൂടെതന്നെ നിര്‍ണായകമായ നേട്ടം കൈവരിക്കാനും ഇന്ത്യക്കായി.പ്രതിരോധ രംഗത്തെ സഹകരണത്തിനൊപ്പം കോംകാസ കരാര്‍ ഇന്ത്യക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. യു.എസ്. നിര്‍മ്മിത സൈനിക ഉപകരണങ്ങളിലെ രഹസ്യ സാങ്കേതിക വിദ്യ കൈമാറാന്‍ അമേരിക്ക സമ്മതിച്ചതോടെ, വ്യോമസേനയുടെയും മറ്റും ഹെലിക്കോപ്റ്ററുകളിലും വിമാനങ്ങളിലും ഉന്നത നിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യക്കാവും. പ്രതിരോധ രംഗത്ത് ഇത് വലിയ കുതിച്ചുചാട്ടമാകുമെന്നും കരുതുന്നു.കോംകാസ കരാറോടെ, പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ ഏറ്റവുമടുത്ത പങ്കാളിയായി അമേരിക്ക മാറും. റഷ്യയുമായി ഒട്ടേറെ പ്രതിരോധ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന് ഈ നീക്കം തിരിച്ചടിയാകുമോ എന്ന ആശങ്കയും ഒരുഭാഗത്ത് ഉയരുന്നുണ്ട്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വന്‍തോതില്‍ വെട്ടിക്കുറയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം മാത്രമാണ് ടു പ്ലസ് ടു ചര്‍ച്ചയില്‍ കൃത്യമായ തീരുമാനത്തിലെത്താതെ പോയത്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.പാക്കിസ്ഥാനും ചൈനയും ഇറാനുമായും മേഖലയിലുണ്ടാകുന്ന കൂട്ടുകെട്ടിന് ശക്തമായ മറുപടിയാണ് ഇന്ത്യ-യു.എസ്. സൈനിക സഹകരണ ധാരണ. ആണവ കരാറിനുശേഷമുള്ള ഏറ്റവും വലിയ ഉടമ്പടിയയാണ് ഇത് വിലയിരുത്തപ്പെടുന്നത്. റഷ്യയില്‍നിന്നുള്ള എസ്-400 മിസൈന്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഇടപെടില്ലെന്നും അമേരിക്ക വ്യകതമാക്കിയത് ചര്‍ച്ച ശരിയായ ദിശയില്‍തന്നെയാണ് മുന്നേറിയെന്നതിന് തെളിവാണ്.

 

 

Read more topics: # narendra modi, # america, # usa,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close