India

മലപ്പുറത്തെയും വയനാട്ടിലെയും ദുരന്തമേഖലകള്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കുമെന്ന് വി മുരളീധരന്‍;നിലവില്‍ വേണ്ട കേന്ദ്രസഹായം ലഭിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്;അമിത്ഷാ സന്ദര്‍ശിച്ചില്ലെന്നത് രാഷ്ട്രീയ ആരോപണം;സിപിഎമ്മിന്റെ ഡല്‍ഹിയിലെ നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും കേന്ദ്രമന്ത്രി

ഡല്‍ഹി: മലപ്പുറത്തെയും വയനാട്ടിലെയും ദുരന്തമേഖലകള്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിലവില്‍ വേണ്ട കേന്ദ്രസഹായം ലഭിക്കുന്നതായി മുഖ്യമന്ത്രി അറിയിട്ടുണ്ട്. അമിത്ഷാ സന്ദര്‍ശിച്ചില്ലെന്നത് രാഷ്ട്രീയ ആരോപണം. സിപിഎമ്മിന്റെ ഡല്‍ഹിയിലെ നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നത്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കിട്ടിയശേഷം നഷ്ടപരിഹാരം തീരുമാനിക്കും 

കഴിഞ്ഞതവണ പ്രളയസഹായമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2107 കോടി രൂപയില്‍ 1400 കോടിയോളം സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. പ്രളയ ദുരിതം നേരിടാന്‍ സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കിയിട്ടുണ്ട്.

 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 52.27 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് ഗഡുവായി അനുവദിക്കുന്ന തുകയില്‍ ആദ്യ ഗഡുവാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close