Kerala

കയ്യിൽ നിന്നും വഴുതിയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു; ഫ്ലാറ്റിന്റെ മുകളിൽനിന്നും വീണ യുവതിക്ക് ദാരുണാന്ത്യം

മൂന്നുനിലയുള്ള ഫ്‌ലാറ്റിന്റെ ടെറസില്‍ നിന്നു താഴേക്കു വീണ കുഞ്ഞിനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ മാതാവ് മരിച്ചു. കുഞ്ഞ് നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ മദ്രസമുക്കില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനു സമീപത്തെ നൂല്‍ജലാല്‍ റസിഡന്‍സിയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടവ സ്വദേശികളായ മുക്താറിന്റെയും സീനത്തിന്റെയും മകളും ദുബായില്‍ ജോലിചെയ്യുന്ന അബുഫാസലിന്റെ ഭാര്യയുമായ നിമ(25)യാണു മരിച്ചത്. ആറു മാസം പ്രായമുള്ള മകള്‍ നിഫയാണു രക്ഷപ്പെട്ടത്.

 

വ്യാഴാഴ്ച രാവിലെ പത്തരയ്ക്കാണു സംഭവം. കുഞ്ഞിനെ കളിപ്പിക്കുന്നതിനാണു നിമ ഫ്‌ലാറ്റിന്റെ ടെറസില്‍ കയറിയതെന്നു പറയുന്നു. കയ്യിലിരുന്ന കുഞ്ഞ് വഴുതി ഗ്രില്ലിനിടയിലൂടെ താഴേക്കു വീണതു കണ്ടു ഭയന്നു നിലവിളിച്ച നിമ കുഞ്ഞിനെ രക്ഷിക്കാനായി താഴേക്കു ചാടുകയായിരുന്നു. താഴെ വീണ നിമയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. തറയില്‍ കൂട്ടിയിട്ട പഴയ തുണികള്‍, തെര്‍മോകോള്‍ എന്നിവയ്ക്കു മുകളിലേക്കു വീണതാണു കുഞ്ഞിനു രക്ഷയായത്. 

 

പരിസരത്തുള്ളവര്‍ ഓടിയെത്തി നിമയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിമയുടെ മാതാവ് സീനത്തും സഹോദരി സുല്‍ത്താനയും സംഭവസമയം ഫ്‌ലാറ്റിനുള്ളിലുണ്ടായിരുന്നു. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Read more topics:
Show More

Related Articles

Close