News

ആന്റി വെനം നല്‍കി ഐസിയുവില്‍ ചികില്‍സിക്കുന്ന വാവ സുരേഷ് സാധാരണ നിലയില്‍ എത്താന്‍ 72 മണിക്കൂര്‍ കഴിയണം; പ്രാര്‍ത്ഥനകളുമായി മലയാളികളും

തിരുവനന്തപുരം: അണലിയുടെ കടിയേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള വാവ സുരേഷ് ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍. മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അറിയിച്ചു. ആന്റിവെനം നല്‍കിവരുകയാണെന്നും. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷമേ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമായ പ്രതികരണം ആശുപത്രി നടത്തൂ. ലോകമെങ്കുമുള്ള മലയാളികള്‍ വാവ സുരേഷിന് വേണ്ടി പ്രാര്‍ത്ഥനയിലാണ്.

ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ഷനില്‍ വച്ചാണ് സംഭവം. കല്ലറേത്തെ ഒരു വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയില്‍ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് സ്വയം പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. ഉച്ചയ്ക്ക ശേഷമാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വീട്ടിലെ കിണറില്‍നിന്നും സാഹസികമയാ പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്.

മുന്‍പും പാമ്പുപിടിത്തതിനിടെ നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്. ഇത്തവണ വലത്തെ കൈയില്‍ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Read more topics: # snake, # vava suresh,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close