Kerala
'ജോ ജോസഫിന്റെ അശ്ലീല വീഡിയോ':മാപ്പുപറയണം; ഇപി ജയരാജന് സതീശന്റെ വക്കീല്‍ നോട്ടീസ്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവാണെന്ന പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന്് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
പ്രസ്താവന പിന്‍വലിച്ച് ഏഴുദിവസത്തിനകം മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന് അനൂപ് വി നായരാണ് ഇപി ജയരാജന് നോട്ടീസ് അയച്ചത്.