News

വിമാനത്തിന്റെ ഉൾവശം പോലെ മനോഹരം: ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം; ഹെഡ് ഓൺ ജനറേഷൻ സാങ്കേതിക വിദ്യ വഴി പ്രവർത്തിക്കുന്ന ഫാനുകളും ലൈറ്റുകളും; പഴയ ഇടുങ്ങിയ സീറ്റുകളിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്തിരുന്നവർക്ക് പുതിയ കോച്ചുകൾ വലിയ ആശ്വാസം; പഴയ 'ഡബിൾ ഡെക്കർ' ട്രയിനിന് ഇന്ന് പുതിയ അവതാരം; വേണാട് തീവണ്ടി മുഖം മിനുക്കുമ്പോൾ

പഴയ നാട്ടുരാജ്യമാണ് വേണാട്. അതിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ഇപ്പോഴും ഉണ്ട് ട്രയിന്‍ സര്‍വ്വീസ്. മലയാളിയുടെ പ്രിയപ്പെട്ട തീവണ്ടിയാണ് വേണാട്. ഇനി വേണാടില്‍ ഫൈവ് സ്റ്റാര്‍ സംവിധാനങ്ങളാണ്.

തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഓടുന്ന വേണാട്, റെയില്‍വേയില്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്. അങ്ങനെ മാറ്റങ്ങളുമായി ഈ തീവണ്ടി ഓടുകയാണ്. 1972ല്‍ തുടങ്ങിയ വേണാട് എക്‌സ്പ്രസ് എണ്‍പതുകളില്‍ കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനായി. പിന്നീട് ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍ സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിച്ചു. ഈ തീവണ്ടിയാണ് വീണ്ടും മുഖം മാറ്റുന്നത്.

വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം, വേണാട് എക്‌സ്പ്രസ് പുതിയ കോച്ചുകളുമായി യാത്ര തുടരുമ്പോള്‍ സന്തോഷത്തിലാണ് യാത്രക്കാര്‍. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നല്‍കിയുള്ള പുത്തന്‍ കോച്ചുകള്‍ നിലവിലുള്ള കോച്ചുകളെക്കാള്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാവുന്ന രീതിയിലാണ്. ഒരു സെക്കന്‍ഡ് സിറ്റിങ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടറുണ്ടാകും. അങ്ങനെ എന്തുകൊണ്ടും അടിപൊളി. മുഖമാറി തീവണ്ടി ഓടുമ്പോള്‍ സ്ഥിര യാത്രക്കാര്‍ ആവേശത്തിലാണ്. സീറ്റുകള്‍ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ വേണെനനും ട്രെയിന്‍ സമയം പാലിക്കണമെന്നും സ്ഥിര യാത്രക്കര്‍ ആവശ്യപ്പെടുന്നു.

എസി ചെയര്‍ കോച്ചില്‍ ട്രെയിന്‍ എവിടെയെത്തിയെന്ന് അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡ് വൈകാതെ സജ്ജമാകും. ശുചിമുറിയില്‍ ആളുണ്ടോയെന്നറിയാന്‍ വാതിലില്‍ തന്നെ ഇന്‍ഡിക്കേഷന്‍ തെളിയും. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികില്‍ പ്ലഗ് പോയിന്റുകള്‍-എന്നിങ്ങനെ സൗകര്യങ്ങള്‍ ഏറെയാണ്. ഒരു എസി ചെയര്‍ കാര്‍, 15 സെക്കന്‍ഡ് ക്ലാസ് സിറ്റിങ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, പാന്‍ട്രി കാര്‍, 2 ലഗേജ് കംബ്രേക്ക് വാന്‍ കോച്ചുകളുണ്ട്. ഹെഡ് ഓണ്‍ ജനറേഷന്‍ സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നത് എന്‍ജിനില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറല്‍ കോച്ചുകളിലുള്ളത്.

ഏറെ കാത്തിരിപ്പിനൊടുവിലാണു ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എല്‍എച്ച്ബി കോച്ചുകള്‍ വേണാടിനു ലഭിച്ചത്. ശതാബ്ദി മാതൃകയില്‍ നീല നിറമുള്ള കോച്ചുകളായി വേണാടിനും. ചെയര്‍ കാര്‍ അല്ലാത്ത 3 ജനറല്‍ കോച്ചുകളും വൈകാതെ ചെയര്‍ കാറാക്കി മാറ്റും. ജര്‍മനിയിലെ അല്‍സ്റ്റോം കമ്പനി നിര്‍മ്മിക്കുന്ന എല്‍എച്ച്ബി കോച്ചുകള്‍ 2000ലാണ് ആദ്യമായി, ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്കു വേണ്ടി റെയില്‍വേ വാങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇവ നിര്‍മ്മിച്ചു തുടങ്ങി. അപകടത്തില്‍പെടുന്ന സാഹചര്യത്തില്‍ കോച്ചുകള്‍ തമ്മില്‍ തുളച്ചു കയറില്ല. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളായതിനാല്‍ ശബ്ദം കുറവാണ്. എല്‍എച്ച്ബി മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാമെന്നതും പ്രത്യേകതയാണ്

 

Read more topics: # venad train, # kerala train,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close